ഇനിയും പ്രസിഡന്‍റാകണം, പക്ഷേ പുടിനെതിരെ ഇല്ല!

മോസ്കോ| WEBDUNIA|
റഷ്യന്‍ പ്രസിഡന്‍റ് ദിമിത്രി മെദ്‌വദേവിന് അധികാരം വിട്ടൊഴിയുന്നതിനോട് താല്‍പ്പര്യമില്ല. ഇനിയും റഷ്യയുടെ പ്രസിഡന്‍റാകണമെന്നു തന്നെയാണ് മെദ്‌വദേവിന്‍റെ ആഗ്രഹം. എന്നാല്‍ പ്രധാനമന്ത്രി വ്ലാദിമിര്‍ പുടിന്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാനിറങ്ങിയാല്‍ താന്‍ ആ ഭാഗത്തേക്കുപോലുമില്ലെന്നാണ് മെദ്‌വദേവിന്‍റെ നിലപാട്.

മെദ്‌വദേവിന് പ്രസിഡന്‍റ് പദവിയില്‍ ഇനിയും ഒമ്പത് മാസങ്ങള്‍ കൂടിയേ ഉള്ളൂ. അതിന് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കണമോ എന്ന് മെദ്‌വദേവ് തീരുമാനിച്ചിട്ടില്ല. എന്നാല്‍ പ്രസിഡന്‍റ് സ്ഥാനത്ത് തുടരണമെന്ന് അദ്ദേഹം ആഗ്രഹിക്കുകയും ചെയ്യുന്നു. പ്രസിഡന്‍റ് സ്ഥാനത്തേക്ക് പുടിന്‍ മത്സരിക്കാനിറങ്ങിയാല്‍ താന്‍ മത്സരിക്കാനുണ്ടാവില്ലെന്ന് മെദ്‌വദേവ് വ്യക്തമാക്കി.

“പുടിനെതിരെ മത്സരിക്കുന്നതിനെക്കുറിച്ച് ആലോചിക്കാനേ കഴിയുന്നില്ല” മെദ്‌വദേവ് പറഞ്ഞു.

“പുടിനും ഞാനും സഹപ്രവര്‍ത്തകരും ദീര്‍ഘകാലമായി അടുത്ത സുഹൃത്തുക്കളുമാണ്. ഞങ്ങള്‍ക്കിടയില്‍ ഒരു മത്സരം വരുന്നത് ഞങ്ങള്‍ ഇരുവരുടെയും ലക്‍ഷ്യങ്ങള്‍ക്ക് നേരെയുള്ള തിരിച്ചടിയായിരിക്കും” - മെദ്‌വദേവ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :