അമ്മയുടെ കൈയില്‍ നിന്ന്‌ എസ്കലേറ്ററിലേക്ക്‌ വഴുതിവീണ കുട്ടി മരിച്ചു

ഷാര്‍ജ| WEBDUNIA|
PRO
അമ്മയുടെ കയ്യില്‍നിന്നും എസ്കലേറ്ററിലേക്കു വഴുതിവീണ കുട്ടി മരിച്ചു. ഷാര്‍ജ രാജ്യാന്തര വിമാനത്താവളത്തിലാണു ഈ ദാരുണ സംഭവമുണ്ടായത്. പാക്കിസ്ഥാനിലേക്കു പോകാനായാണ് അഞ്ചു വയസ്സുകാരന്‍ മുഹമ്മദിനെയും എടുത്ത് മാതാവ് എസ്കലേറ്ററിലേക്ക് കയറിയത്‌.

ഒരു കയ്യില്‍ ലഗേജും മറ്റേ കയ്യില്‍ കുട്ടിയേയും എടുത്തു 20 അടി ഉയരത്തിലുള്ള എസ്കലേറ്റര്‍ കയറിയ മാതാവിനു ഭാരം താങ്ങാനായില്ല. കുട്ടി വഴുതി എസ്കലേറ്ററിലെ പടികളിലൂടെ താഴേക്ക് പതിച്ചു.

തിങ്കളാഴ്ച പുലര്‍ച്ചെ 2.30നാണ്‌ അപകടം നടന്നതെന്നു ഷാര്‍ജ എയര്‍പോര്‍ട്ട്‌ അതോറിറ്റി ഡയറക്ടര്‍ അലി സാലിം പറഞ്ഞു. എയര്‍പോര്‍ട്ട്‌ ക്ലിനിക്കില്‍ അടിയന്തര ചികില്‍സ നല്‍കിയതിനുശേഷം കുട്ടിയെ ഉടന്‍‌തന്നെ അല്‍ഖാസിമി ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :