അമേരിക്കയുടെ വമ്പന്‍ ഇന്റെര്‍നെറ്റ് ചോര്‍ത്തല്‍ പ്രോഗ്രാം ‘പ്രിസം‘
വാഷിംഗ്ടണ്‍|
WEBDUNIA|
PTI
വാഷിംഗ്ടണ്‍: ഇന്റെര്‍നെറ്റ് ഉപയോക്താക്കളുടെ വിവരങ്ങളും രാജ്യത്തെ വമ്പന്‍ കമ്പനികളുടെയും സര്‍വര്‍ വിവരങ്ങള്‍ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ചോര്‍ത്തിയെന്ന റിപ്പോര്‍ട്ടുകള്‍ ന്യായീകരിച്ച് രഹസ്യാന്വേഷണവിഭാഗം തലവന്‍ രംഗത്ത്.
മൈക്രോസോഫ്റ്റ്, യാഹു, ഫേസ്ബുക്ക്, ആപ്പിള്‍, പാല്‍ടോക്ക്, എ.ഒ.എല്‍, സ്കൈപ്പ്, യൂ ട്യൂബ് എന്നിവയാണ് വിവരം ചോര്‍ത്തലിന് ഇരയായ മറ്റു ഇന്റര്‍നെറ്റ് സേവനദാതാക്കളെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സര്‍ക്കാര്‍ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെന്നും എന്നാല്‍ അമേരിക്കന്‍ പൌരന്മാരല്ലാത്തവരുടെ വിവരങ്ങളാണ് ചോര്ത്തുന്നതെന്നുമാണ് രഹസ്യാന്വേഷണ വിഭാഗം തലവന്‍ ജെയിംസ് ക്ലാപ്പറുടെ വെളിപ്പെടുത്തല്‍..
നാഷണല്‍ സെക്യൂരിറ്റി ഏജന്‍സിയും, ഫെഡറല്‍ ബ്യൂറോ ഒഫ് ഇന്‍വെസ്റ്റിഗേഷന്‍ എന്നീ രഹസ്യാന്വേഷണ ഏജന്‍സികള്‍ സംയുക്തമായാണ് സര്‍വറുകളില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയത്. ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ ഓഡിയോ, വീഡിയോ, ഫോട്ടോഗ്രാഫ്, ഇ-മെയില്‍, കണക്ഷന് ലോഗിന്‍ എന്നിവ വഴിയാണ് വിവരം ചോര്‍ത്തല്‍ നടത്തിയത്.
2007ല്‍ ‘പ്രിസം‘ എന്ന് പേരില്തയ്യാറാക്കിയ ഈ പ്രോഗ്രാം ക്രമേണ വളര്‍ന്ന് ദിവസേനയുള്ള വിവരശേഖരണത്തിന്റെ ഭാഗമായി മാറിയെന്നും പത്രം പറയുന്നു. വെബ്സൈറ്റുകളുടെ സെര്‍ച്ച് ഹിസ്റ്ററി, ഇ-മെയില്‍, ലൈവ് ചാറ്റുകള്‍ എന്നിവ രഹസ്യമായി ശേഖരിക്കാന്‍ പ്രിസത്തിന് അനുമതിയുണ്ട്. 2007 മുതല്‍ മൈക്രോസോഫ്റ്റ് പ്രിസത്തിന്റെ നിരീക്ഷണത്തിലാണ്. ഈ പട്ടികയില്‍ ഏറ്റവും ഒടുവിലായി എത്തിയത് ആപ്പിളാണ്, 2012 ഒക്ടോബറില്‍.
ആറു വര്‍ഷം മുന്‍പ് ആരംഭിച്ച 'പ്രിസം' ഇതിനോടകം 77,000 ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളാണ് ചോര്‍ത്തിയതെന്ന് ദ ഗാര്ഡിയന് പത്രവും റിപ്പോര്‍ട്ട് ചെയ്തു.