വൃത്തിയാക്കാന്‍ എളുപ്പവഴികള്‍

WEBDUNIA|

എന്തു വസ്തുക്കളും വൃത്തിയാക്കാന്‍ ചില പ്രത്യേക രീതികളുണ്ട്. അവ അവലംബിച്ചാല്‍ എളുപ്പവഴിയില്‍ സാധനങ്ങള്‍ വൃത്തിയാക്കാം. അങ്ങനെയുള്ള ചില വഴികള്‍.

1. മാര്‍ബിള്‍ തറയിലെ പാടുകള്‍ കളഞ്ഞ് വൃത്തിയാക്കുന്നതിന് പെട്രോളിലോ സ്പിരിറ്റിലോ മുക്കിയ തുണികൊണ്ട് തുടച്ചാല്‍ മതി.

2. സ്റ്റീല്‍ പാത്രങ്ങളില്‍ മങ്ങല്‍ വീണാല്‍ കറിക്കു പിഴിഞ്ഞ പുളി കൊണ്ട് തേച്ചാല്‍ നല്ല തിളക്കം കിട്ടും.

3. സ്റ്റൗബര്‍ണറുകള്‍ വൃത്തിയാക്കാന്‍ നൂലില്‍ സൂചി കോര്‍ത്ത് ഓരോ ദ്വാരത്തില്‍ കൂടെയും കടത്തുക.

4. അലൂമിനിയം ജനറല്‍ ഫ്രെയിം തുടയ്ക്കുമ്പോള്‍ നനഞ്ഞ തുണിയില്‍ അല്പം ഉപ്പുവിതറി തുടയ്ക്കുക. നല്ല തിളക്കം ലഭിയ്ക്കും.

5. കണ്ണട വൃത്തിയാക്കുന്ന സമയം പോറല്‍ വീഴാതിരിക്കാന്‍ വൃത്തിയാക്കുന്നതിന് മുന്‍പ് ഒരു തുള്ളി വിനാഗിരി ചില്ലില്‍ ഒഴിച്ചു തുടയ്ക്കുക.

6. ഫര്‍ണിച്ചറുകളില്‍ ഒട്ടിപ്പിടിച്ച പേപ്പര്‍ കളയുന്നതിന് എണ്ണ പുരട്ടിയാല്‍ മതി. അല്പ സമയത്തിനു ശേഷം പേപ്പര്‍ താനേ ഇളകി വരുന്നു.

7. ചായപ്പാത്രം കറ പിടിച്ച് അഴുക്കായാല്‍ പാത്രത്തില്‍ വെള്ളം നിറച്ച് ഒരു ടീസ്പൂണ്‍ സോഡാകാരം ചേര്‍ത്ത് ഒരു മണിക്കൂര്‍ വയ്ക്കുക. പാത്രം പുത്തന്‍പോലെ തിളങ്ങും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :