ഇന്ത്യന്‍ ചെസ്സ് താരം കൊനേരു ഹമ്പിയും മികച്ച കായിക താരത്തിനുള്ള ഖേല്‍ രത്ന പുരസ്ക്കാരത്തിനുള്ളവരുടെ പട്ടികയിലേക്ക്. ഏഷ്യന്‍ ഗെയിംസില്‍ ആദ്യമായി ചെസ്സ് ഉള്‍പ്പെടുത്തിയപ്പോള്‍ ദോഹയില്‍ ഇരട്ട സ്വര്‍ണം നേടാനായതാണ് ഹമ്പിക്കു തുണയായത്.
ഇന്ത്യയിലെ ഏറ്റവും മികച്ച കായിക താരത്തിനു നല്കുന്ന രാജീവ് ഗാന്ധി ഖേല്‍ രത്നയുടെ പട്ടികയില്‍ മറ്റു താരങ്ങളോടൊപ്പം മത്സരത്തിലാണ് ഈ പത്തൊമ്പതുകാരി. ദോഹയില്‍ റാപിഡ് ചെസ്സില്‍ ടീം ഇനത്തിലും വ്യക്തിഗത ഇനത്തിലും ഹമ്പി സ്വര്‍ണം നേടിയിരുന്നു.
കൂടാതെ വനിതകലുടെ ലോക രാങ്കിംഗില്‍ ജൂഡിത്ത് പോള്ഗറിനു പിന്നില്‍ രണ്ടാം സ്ഥാനത്താണ് ഹമ്പി. ഹമ്പിയുടെ പിതാവ് കൊനേരു അശോകിനെ ദ്രോണാചാര്യ അവാര്‍ഡിനും ഹരി കൃഷ്ണയെ അര്‍ജുന അവാര്‍ഡിനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.