സ്വീഡന്റെ ഹൈജമ്പ് താരം സ്റ്റെഫാന്‍ ഹോം വിരമിക്കലിനെ കുറിച്ച് ചിന്തിക്കുന്നു. അടുത്ത വര്‍ഷം നടക്കുന്ന ബീജിംഗ് ഒളിമ്പിക്സിനു ശേഷമാണ് വിരമിക്കുക.
വരുന്ന അഗാസ്റ്റില് ഒസാകയിലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ മികച്ച നേട്ടമാണ് ഹോംസ് ലക്ഷ്യമിടുന്നത്. 31 കാരനായ ഹോംസ് ബീജിംഗ് ഒളിമ്പിക്സില്‍ സ്വര്‍ണ മെഡലും സ്വപ്നം കാണുന്നു.
കഴിഞ്ഞ ഇന്‍ഡോര്‍ സീസണില്‍ മികച്ച പ്രകടനമാണ് ഹോംസ് നടത്തിയത്. ബിര്‍മിംഗാമില്‍ മാര്‍ച്ചില്‍ നടന്ന യൂറോപ്യന്‍ ഇന്‍ഡോര്‍ ചാമ്പ്യന്‍ഷിപ്പില്‍ ഹൈജമ്പില്‍ സ്വര്‍ണ്ണം നേടാന്‍ ഹോംസിനു കഴിഞ്ഞിരുന്നു.
2004 ലെ മികച്ച ഫോമിനു ശേഷം പരുക്കുകളുമായി മല്ലിട്ട ഹോംസിന്റെ മികച്ച സീസണായിരുന്നു ഇത്. 2007 തുടക്കം മുതല്‍ നല്ല പ്രകടനങ്ങളുമായി നീങ്ങുന്ന ഹോംസ് വമ്പന്‍ വിജയങ്ങളാണ് ലക്ഷ്യം വയ്ക്കുന്നത്.