ബ്രസീസിലിയന്‍ ഫുട്ബോളിലെ പഴയ സൂപ്പര്‍ താരം റൊമാരിയോയുടെ ഗോള്‍ ദാഹം അവസാനിക്കുന്നില്ല. റോണാള്‍ഡോയും റോണാള്‍ഡീഞ്ഞോയും കാകയും ഉള്‍പ്പെടുന്ന ബ്രസീലിന്റെ വമ്പന്‍ നിരയ്ക്കൊപ്പം തന്നെ പതിനൊന്നാം നമ്പര്‍ കുപ്പായത്തില്‍ തിളങ്ങുകയാണ് റൊമാരിയോ.
കളത്തില്‍ നിന്നും വിരമിക്കുന്നതിനു മുമ്പ് 1000 ഗോളെന്ന നേട്ടം മറി കടന്നിരിക്കുകയാണ് റൊ. 41 കാരനായ റൊമാരിയോയുടെ കൂട്ടത്തില്‍ കളിച്ച പലരും കളി ഉപേക്ഷിച്ചു മറ്റു വഴികളിലേക്കു തിരിഞ്ഞു. ഒപ്പം ലോകകപ്പ് നേടിയ ടീമിന്റെ നായകനായിരുന്ന ദുംഗ ദേശീയ ടീമിന്റെ പരിശീലകനുമായി.
എന്നിട്ടും റോ ബൂട്ടഴിക്കാഞ്ഞത് ഈ നേട്ടത്തില്‍ എത്താനായിരുന്നു. ബ്രസീലിയന്‍ ഒന്നാം ഡിവിഷന് ഫുട്ബോളില്‍ വാസ്കോ ഡ ഗാമയ്ക്കു വേണ്ടി സ്പോര്‍ട്ട് ഓഫ് റെസിഫിനു വേണ്ടി പെനാല്‍റ്റിയിലൂടെയായിരുന്നു ഗോള്‍.
രണ്ടാം പകുതിയിലെ നാലാം മിനിറ്റില്‍ റൊമാരിയൊ നേടിയ ഗോള്‍ ഉള്‍പ്പടെ 3-0 നു ക്ലബ്ബ ജയിച്ചു കയറി. മുന്‍ അഞ്ചു തവണയാണ് ഈ നേട്ടത്തില്‍ എത്താനുള്ള അവസരം റൊമാരിയോയ്ക്ക് നഷ്ടപ്പെട്ടത്.
24 വര്‍ഷങ്ങള്‍ക്കു ശെഷം നാലാം തവണ 1994 ല്‍ ബ്രസീല്‍ കപ്പെടുത്തത് റൊമാരിയോയുടെ മികവിലായിരുന്നു. റൊമാരിയോയ്ക്ക് മുമ്പ് ആയിരം ഗോള്‍ നേടിയ ഇതിഹാസ താരം പെലെ റൊമാരിയോയ്ക്ക് മെഡല്‍ സമ്മാനിച്ചു. 1969 ലായിരുന്നു പെലെയുടെ ഈ ഗോള്‍.