യുത്ത് ഒളിമ്പിക്‍സിന് ഐഒസി

olympics
ലണ്ടന്‍: | WEBDUNIA|
file
യുവ കായിക താ‍രങ്ങളെ ലക്‍ഷ്യമിട്ട് ഒരു യൂത്ത് ഒളിമ്പിക്സ് സംഘടിപ്പിക്കുന്നതിനേ കുറിച്ച് ചിന്തിക്കുകയാണ് അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റി. യൂത്ത് 14-18 വയസ്സിനിടയില്‍ പ്രായമുള്ള കായിക താരങ്ങളെ ഉള്‍പ്പെടുത്തിയുള്ള ഒളിമ്പിക്‍സിനാണ് ഒളിമ്പിക്ക് കമ്മറ്റി അംഗീകാരം നല്‍കിയിരിക്കുകയാണ്.

3,500 യുവ കായിക താരങ്ങള്‍ പങ്കെടുക്കുന്ന ആദ്യ യൂത്ത് ഒളിമ്പിക്‍സ് 2010 ലാണ് പ്രതീക്ഷിക്കുന്നത്. ലോകം മുഴുവനുള്ള യുവജനങ്ങളുടേയും കുട്ടികളുടേയും കൂടുതല്‍ ശ്രദ്ധ പതിയുന്നതിനാണ് യൂത്ത് ഒളിമ്പിക്‍സ് എന്ന് ഐ ഓ സി പ്രസിഡന്‍റ് ജാക്വസ് റോഗി പറയുന്നു. പലപ്പോഴും മികച്ച പ്രകടനം നടത്തിയാലും യുവ താരങ്ങള്‍ക്ക് വേണ്ടത്ര ടെലിവിഷന്‍ കവറേജുകള്‍ ലഭിക്കാറില്ല.

ഇക്കാര്യം കൂടീ യൂത്ത് ഒളിമ്പിക്സ് നടത്തുന്നതുമായി ബന്ധപ്പെട്ട് പരിഗണനയില്‍ വന്നു. കമ്പ്യൂട്ടര്‍ സംസ്‌ക്കാരത്തെ തുടര്‍ന്ന് കുട്ടികളില്‍ കായിക ശേഷി നഷ്ടപ്പെടുന്നതും പൊണ്ണത്തടി കൂടുന്നതിനും കാരണമാകുന്നുണ്ട്. ഈ സ്‌ക്രീന്‍ അഡിക്ഷനില്‍ നിന്നും കുട്ടികളെ പുറത്തു കൊണ്ടുവരേണ്ടിയിരിക്കുന്നതായും ഐ ഒ സി കണ്ടെത്തുന്നു.

മൂന്നു കോടി പൌണ്ട് ചെലവ് പ്രതീക്ഷിക്കുന്ന യൂത്ത് ഒളിമ്പിക്‍സിന്‍റെ വേദി ഫെബ്രുവരിയില്‍ തീരുമാനമാകും. പരമ്പരാഗത ഒളിമ്പിക്‍സിന്‍റെ മാത്രുകയില്‍ തന്നെയായിരിക്കും യൂത്ത് ഒളിമ്പിക്‍സും സംഘടിപ്പിക്കുക. റഫറിമാരും ജഡ്ജസും ഒഫീഷ്യലുകളും എല്ലാവരും യുവജനങ്ങളായിരിക്കും എന്നതാണ് പ്രത്യേകത.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :