യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെ സംഭവങ്ങളില്‍ തങ്ങളെ യുവേഫ കുറ്റപ്പെടുത്തുന്നത് ലിവര്‍പൂള്‍ ആരാധകരെ ചൊടിപ്പിക്കുന്നു. യുവേഫ ഫൈനലില്‍ ഏതന്‍സിലെ പോലീസും ലിവര്‍പൂള്‍ ആരാധകരും തമ്മില്‍ ഉണ്ടായ പ്രശ്നങ്ങള്‍ അക്രമത്തിലേക്കു നീണ്ടിരുന്നു.
കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ ഉണ്ടായ 25 സംഭവങ്ങള്‍ക്കും ഉത്തരവാദി ലിവര്‍പൂളാണോ എന്നതാണ് ചുവപ്പു കുപ്പായക്കാരുടെ ആരാധകര്‍ ചോദിക്കുന്നത്. ഫൈനല്‍ കാണാനെത്തിയ ആരാധകരില്‍ നിന്നും ടിക്കറ്റ് മോഷണം നടന്നതായും ലിവര്‍പൂള്‍ ആരാധകര്‍ കുറ്റപ്പെടുത്തുന്നു.
മെയ് 23 ലെ അക്രമത്തില്‍ ലിവര്‍പൂള്‍ ആരാധകര്‍ക്കെതിരെ യുവേഫ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ലിവര്‍പൂള്‍ ആരാധകരാണ് പ്രശ്നം തുടങ്ങിയത് എന്ന നിലയിലാണ് യുവേഫയുടെ റിപ്പോര്‍ട്ട്. എന്നാല്‍ ഒളിമ്പിക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടിക്കറ്റ് വിവാദം പിന്നീട് അക്രമത്തിലേക്കു പോകുകയായിരുന്നു എന്നതാണ് ലിവര്‍പൂള്‍ ക്ലബിന്റെ വാദം.
യഥാര്‍ത്ഥ ടിക്കറ്റ് കൈവശം വച്ചവരെ പോലും സ്റ്റേഡിയത്തില്‍ പ്രവേശിക്കാന്‍ അനുവദിച്ചില്ലെന്നും ലിവര്‍പൂളിന്റെ അധികാരികള്‍ കുറ്റപ്പെടുത്തുന്നു. യുവേഫയുടെ ഏറ്റവും പുതിയ ആരോപണങ്ങള്‍ കൂടുതല്‍ പ്രശ്നമുണ്ടാക്കുന്നതാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
ഇറ്റാലിയന്‍ മുമ്പന്മാരായ എ സി മിലാനും ലിവര്‍പൂളും തമ്മില്‍ നടന്ന ഫൈനലില്‍ രണ്ടു ഗോളിന്റെ വ്യത്യാസത്തില്‍ എ സി മിലാന് കിരീടം നേടി.