WEBDUNIA|
Last Modified വെള്ളി, 1 ഓഗസ്റ്റ് 2008 (17:02 IST)
മസാലയും കശുവണ്ടി പരിപ്പും ചേര്‍ത്ത ദോശ കഴിച്ചിട്ടുണ്ടോ. ഇതാ മസാല കാഷ്യൂ ദോശ.
ചേരുവകള്‍:
ഉരുളക്കിഴങ്ങ് 2 എണ്ണം സവാള 2 എണ്ണം പച്ചമുളക് 4 എണ്ണം കറിവേപ്പില 3 തണ്ട് കശുവണ്ടിപ്പരിപ്പ് 10 എണ്ണം ദോശമാവ് ആവശ്യത്തിന് ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
ഉരുളക്കിഴങ്ങ്, സവാള എന്നിവ വേവിച്ച് ഉടയ്ക്കുക. പച്ചമുളകും കറിവേപ്പിലയും കശുവണ്ടിപ്പരിപ്പും ചേര്‍ത്തിളക്കി വഴറ്റിയെടുക്കുക. ദോശ കല്ലിലൊഴിച്ച് അതിന്മേല്‍ മസാല സ്റ്റഫ് ചെയ്യുക. മടക്കി തിരിച്ചും മറിച്ചുമിട്ട് ചുട്ടെടുക്കുക.