പഫി ഉണ്ടാക്കാം

WEBDUNIA|
മുട്ടവിഭവങ്ങളില്‍ വ്യത്യസ്തത കുറവാണെന്നു പരാതി വേണ്ട. പഫി പരീക്ഷിക്കൂ...

ചേര്‍ക്കേണ്ടവ:

പാല്‍- 6 വലിയ സ്പൂണ്‍
മുട്ട-8 എണ്ണം
ഉപ്പ്‌-അര ടീസ്പൂണ്
വെണ്ണ-4 ടീസ്പൂണ്‍
കുരുമുളകുപൊടി- ഒരു ടീ സ്പൂണ്‍

ഉണ്ടാക്കുന്ന വിധം:

മുട്ടയുടെ വെള്ളക്കരുവും മഞ്ഞക്കരുവും എടുത്ത്‌ പ്രത്യേകം വയ്ക്കുക. പാലും ഉപ്പും കുറച്ച്‌ കുരുമുളകു പൊടിയും മുട്ടയുടെ മഞ്ഞക്കരുവുമായി യോജിപ്പിക്കുക. വെള്ളക്കരു ഉടച്ചു വയ്ക്കുക. യോജിപ്പിച്ച്‌ വച്ചിരിക്കുന്ന കൂട്ട്‌ മുട്ടയുടെ വെള്ളക്കരുവില്‍ ചേര്‍ത്ത്‌ ഇളക്കുക. ഒരു പാത്രത്തില്‍ വെണ്ണ പുരട്ടി വയ്ക്കുക. ഇവ ഒരു പരന്ന പാത്രത്തില്‍ ഒഴിച്ച്‌ ഒരേ കട്ടിയില്‍ പരത്തുക. ഓം ലെറ്റ്‌ മറിച്ചിട്ട്‌ മൊരിച്ചെടുക്കുക. ചൂടോടെ വിളമ്പുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :