1600- കുഞ്ഞാലിമരയ്ക്കാര്‍ നാലാമനെ പോര്‍ത്തുഗീസുകാര്‍ വധിച്ചു.
1697- ഇംഗ്ളീഷുകാര്‍ക്കെതിരെ ആറ്റിങ്ങല്‍ ലഹള.
1704-1705- തലശ്ശേരിയില്‍ ഇംഗ്ളീഷുകാര്‍ക്കെതിരെ ആക്രമണം.
1721- ആറ്റിങ്ങലിലും അഞ്ചുതെങ്ങിലും ഇംഗ്ളീഷുകാരെ കൈയേറ്റം ചെയ്തു. 29 ഇംഗ്ളീഷുകാര്‍ കൊല്ലപ്പെട്ടു.
1741- കുളച്ചല്‍ യുദ്ധം. ഡച്ചു സൈന്യത്തെ തിരുവിതാംകൂര്‍ സൈന്യം പരാജയപ്പെടുത്തി.
1792- ശ്രീരംഗപട്ടണം ഉടന്പടി. മലബാര്‍ ബോംബെ സംസ്ഥാനത്തിന്‍റെ ഭാഗമായി ഈസ്റ്റിന്‍ഡ്യാകന്പനിയുടെ നേരിട്ടുള്ള ഭരണത്തില്‍. 1799-ല്‍ മലബാറിനെ മദ്രാസ് സംസ്ഥാനത്തോടു ചേര്‍ത്തു. - കൊച്ചിയില്‍ ഈസ്റ്റിന്‍ഡ്യാകന്പനിയുടെ മേല്‍ക്കോയ്മ.
1795- ഈസ്റ്റിന്‍ഡ്യാകന്പനിയും തിരുവിതാംകൂറും തമ്മിലുള്ള ഉടന്പടി പ്രകാരം തിരുവിതാംകൂറിന്‍റെ മേല്‍ക്കോയ്മ കന്പനിക്ക്.
1800-1805- "രണ്ടാം പഴശ്ശികലാപം'. 1801-ല്‍ ഇംഗ്ളീഷുകാര്‍ പഴശ്ശിരാജാവിന് മാപ്പ് പ്രഖ്യാപിച്ചു. എന്നിട്ടും കീഴടങ്ങിയില്ല. 1805 നവംബര്‍ 30-ാം തീയതി പഴശ്ശിരാജാവ് കൊല്ലപ്പെട്ടു.
1803- കൊച്ചിയില്‍ റസിഡണ്ട് മെക്കാളെയ്ക്കെതിരെ നായന്മാരുടെ ലഹള. 300 പേര്‍ മരിച്ചു.
1809- വേലുത്തന്പി ദളവയുടെ കുണ്ടറ വിളംബരം (ജനു.11) ഇംഗ്ളീഷുകാര്‍ക്കെതിരെ അണിനിരക്കാന്‍ വേലുത്തന്പി തിരുവിതാംകൂര്‍ ജനതയോട് ആഹ്വാനം ചെയ്തു. - ഇംഗ്ളീഷുകാര്‍ക്കെതിരായ യുദ്ധത്തില്‍ പരാജയപ്പെട്ട വേലുത്തന്പി മണ്ണടിക്ഷേത്രത്തില്‍ ആത്മഹത്യചെയ്തു.
1818- വയനാട്ടിലെ ആദിവാസികളായ കുറിച്യരുടെ ലഹള.
1834- കൊച്ചിയില്‍ ദിവാന്‍ എടമന ശങ്കരമേനോന്‍റെ അഴിമതികള്‍ക്കെതിരെ കലാപം. ദിവാന്‍ പിരിച്ചുവിടപ്പെട്ടു. 1836- മലബാറിലെ മാപ്പിളകൃഷിക്കാരുടെ കലാപം. 1851- വരെ 22 ലഹളകള്‍ നടന്നു.
1837- മാറുമറയ്ക്കാനുള്ള സ്വാതന്ത്യത്തിനുവേണ്ടി കന്യാകുമാരി ജില്ലയില്‍ ചാന്നാര്‍ സ്ത്രീകളുടെ കലാപം.