ഷഷ്ടിപൂര്‍ത്തിയുടെ നിറവില്‍ ഇന്ത്യ

പീസിയന്‍

Flag
FILEWD
ഇന്ത്യ സ്വതന്ത്ര രാജ്യമായിട്ട് അറുപത് ആണ്ടുകള്‍ ഇന്നു പൂര്‍ത്തിയാവുന്നു. സ്വാതന്ത്ര്യലബ്ധിയുടെ അറുപതാം വാര്‍ഷിക ദിനത്തില്‍ തിരിഞ്ഞു നോക്കുമ്പോള്‍ ഇന്ത്യ ഇപ്പോഴും യൌവനത്തില്‍ നില്‍ക്കുകയാണ് എന്നു കാണാം.

അറുപത് വര്‍ഷത്തെ ഇന്ത്യ വിജയമാണോ പരാജയമാണോ എന്ന് ചോദിച്ചാല്‍ ഒട്ടും മടിക്കാതെ പറയാം ഒരു വലിയ വിജയമാണ് എന്ന്. കാരണം ലോകത്തിലെ പത്ത് മികച്ച രാജ്യങ്ങളുടെ പട്ടികയെടുത്താല്‍ അതില്‍ മുന്‍‌പന്തിയില്‍ ഇന്ത്യയുണ്ട്.

ദരിദ്രവും പരാശ്രിതവുമായ സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍ നിന്നും സ്വയം പര്യാപ്തിയുടെ കരുത്തിലേക്ക് ഇന്ത്യ വളര്‍ന്നു കഴിഞ്ഞു. ശാസ്ത്ര രംഗത്ത്, വ്യവസായ രംഗത്ത്, വിദ്യാഭ്യാസ രംഗത്ത്, ആരോഗ്യ രംഗത്ത്, എന്നു വേണ്ട ഏതു രംഗത്തും ഇന്ത്യയിന്ന് മികവിന്‍റെ ശ്രേണിയിലാണ്.

ഇന്ത്യയെ കാര്‍ന്നുതിന്നുന്ന ഒരു പ്രധാന അര്‍ബ്ബുദം ഇന്ന് അഴിമതിയാണ് എന്നു പറയാം. ലോക രാഷ്ട്രങ്ങളില്‍ ഈ കാര്യത്തിലും ഇന്ത്യ മുന്‍‌പന്തിയിലാണെന്നാണ് ഈയിടെ നടന്ന പഠനം തെളിയിക്കുന്നത്.

ഇന്ത്യയുടെ ഏറ്റവും വലിയ ഭാരം അതിന്‍റെ ജനപ്പെരുപ്പമാണ്. 50 കൊല്ലം കൂടി കഴിയുമ്പോള്‍ ഇന്ത്യ ചീനയേക്കാള്‍ കൂടുതല്‍ ജനസാന്ദ്രതയും ജനപ്പെരുപ്പവുമുള്ള രാജ്യമായി മാറും എന്നാണ് ഐക്യരാഷ്ട്ര ജനസംഖ്യാ പഠന കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.

ഇത് ഇന്ത്യയിലെ വിഭവങ്ങളെ കാര്‍ന്നു തിന്നുമെങ്കിലും ലോകത്ത് എവിടെയും വിദഗ്ദ്ധരായ തൊഴിലാളികളെ നല്‍കുന്ന കാര്യത്തില്‍ മറ്റെല്ലാ രാജ്യങ്ങളെക്കാളും മുന്‍‌പന്തിയില്‍ ഇന്ത്യയെ എത്തിക്കാന്‍ ഇത് സഹായകമാവുന്നു എന്നു കാണാം.

മറ്റെല്ലാ ഏഷ്യന്‍ രാജ്യങ്ങളേക്കാളും മുന്‍‌പന്തിയില്‍ ഇന്ത്യ എത്തണമെങ്കില്‍ പത്തോ പന്ത്രണ്ടോ വര്‍ഷം മാത്രം മതി എന്നാണ് സൂചന. ഇന്ത്യ നിക്ഷേപ സൌഹൃദമായ, നിക്ഷേപ സാധ്യതയുള്ള രാജ്യമായി വികസിത ധനിക രാജ്യങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞിട്ടുണ്ട്.

ലാഭം കൊതിക്കുന്ന ബഹുരാഷ്ട്ര കമ്പനികള്‍ ഇന്ത്യയെ അവരുടെ ബിസിനസ് വികസനത്തിന്‍റെ കേന്ദ്രമാക്കി മാറ്റിത്തുടങ്ങിയിരിക്കുന്നു. അതോടൊപ്പം ഇന്ത്യയിലെ വന്‍‌കിട കമ്പനികള്‍ അമേരിക്കയിലെയും വികസിത രാജ്യങ്ങളിലെയും പല വന്‍‌കിട കമ്പനികളേയും വിലയ്ക്കു വാങ്ങാനും തുടങ്ങിക്കഴിഞ്ഞു.

T SASI MOHAN|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :