ദേശീയ സ്വാതന്ത്ര്യപ്രവര്‍ത്തനം, ഖിലാഫത്ത് പ്രവര്‍ത്തനം, അക്കാലത്തെ ദുരിതാശ്വാസ പ്രവര്‍ത്തനം, വൈക്കം സത്യാഗ്രഹം, ഗുരുവായൂര്‍ സത്യാഗ്രഹം, മാതൃഭൂമി പത്രത്തിന്‍റെ ഉദ്ഭവം എന്നീ കാര്യങ്ങളൊക്കെ അനുസ്മരിക്കുമ്പോള്‍ മാധവന്‍നായരും അനിവാര്യമായും അനുസ്മരിക്കപ്പെടുന്നു. മലബാര്‍ കലാപം എന്ന വിശിഷ്ട ഗ്രന്ഥത്തിന്‍റെ കര്‍ത്താവുമാണദ്ദേഹം.
മലപ്പുറം ആംഗ്ളോ വെര്‍ണാകുലര്‍ സ്കൂള്‍, മഞ്ചേരി ഹൈസ്കൂള്‍, പാലക്കാട് വിക്ടോറിയ കോളേജ-് ഹൈസ്കൂള്‍, കോട്ടയം സി.എം.എസ്.കോളജ-്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ-് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
ബിരുദമെടുത്തശേഷം കുറച്ചുകാലം തിരുവല്ല എം.ജ-ി.എം.ഹൈസ്കൂളില്‍ അദ്ധ്യാപകനായി. അക്കാലത്ത് സര്‍ദാര്‍ കെ.എം.പണിക്കര്‍, മാധവന്‍ നായരുടെ വിദ്യാര്‍ത്ഥിയായിരുന്നു. അദ്ധ്യാപകവൃത്തി വിട്ടു മാധവന്‍ നായര്‍ മദ്രാസില്‍ ചെന്ന് 1909 ല്‍ നിയമപഠനം പൂര്‍ത്തിയാക്കി മഞ്ചേരിയില്‍ പ്രാക്ടീസ് തുടങ്ങി.
1915 മുതല്‍ തന്നെ മാധവന്‍ നായരുടെ പൊതുപ്രവര്‍ത്തനവും തുടങ്ങി. 1917 ല്‍ തളിക്ഷേത്ര റോഡില്‍ താണജ-ാതിക്കാര്‍ക്കുള്ള നിരോധനം ലംഘിച്ച് അദ്ദേഹം കേശവമേനോന്‍, മഞ്ചേരി രാമയ്യര്‍ എന്നിവരുടെ കൂടെ കൃഷ്ണന്‍ വക്കീലിനെ കൂട്ടി യാത്ര നടത്തി. കൃഷ്ണന്‍ വക്കീലിനെ ആരും തടഞ്ഞില്ല. അതോടെ തളി റോഡിലെ തീണ്ടല്‍ പ്രശ്നവും തീര്‍ന്നു.
1916 ല്‍ മലബാറില്‍ ആരംഭിച്ച ഹോം റൂള്‍ പ്രസ്ഥാനത്തിന്‍റെ സജ-ീവ പ്രവര്‍ത്തകനായി. 1916 ല്‍ മലബാറില്‍ ആരംഭിച്ച ഹോം റൂള്‍ പ്രസ്ഥാനത്തിന്‍റെ സജ-ീവ പ്രവര്‍ത്തകനായി. മാധവന്‍ നായര്‍.
1924 ല്‍ വൈക്കം സത്യാഗ്രഹം സംഘടിപ്പിക്കുന്നതിലും നടത്തിക്കുന്നതിലും സജ-ീവമായ പങ്കുവഹിച്ചു മാധവന്‍ നായര്‍ 1930 ല്‍ അറസ്റ്റിലായി. അഞ്ചു മാസത്തെ തടവും കിട്ടി.
അധികം നാള്‍ ജ-ീവിച്ചിരിക്കാന്‍ അദ്ദേഹത്തിന് ഭാഗ്യമുണ്ടായില്ല പക്ഷെ അരനൂറ്റണ്ടിലേറെയുള്ള ജ-ീവിത കാലത്തിനിടെ അദ്ദേഹം അന്നത്തെ എല്ലാ രാഷ്ട്രീയ സമൂഹിക ഔന്നത്യങ്ങളിലും എത്തിച്ചേര്‍ന്നു.
ഈ പ്രവര്‍ത്തനങ്ങളിലൂടെ ഒന്നും നേടിയില്ല അദ്ദേഹം. ത്യാഗമെന്നതേ നേട്ടം എന്നായിരുന്നു അദ്ദേഹത്തിന്‍റെ സിദ്ധാന്തം. അദ്ദേഹത്തിന്‍റെ ജ-ീവിത കഥ പുതിയ തലമുറ അറിയേണ്ടതാണ്; പഠിക്കേണ്ടതാണ്.