1947 ഓഗസ്റ്റ് 15. നാം വെള്ളക്കാരുടെ അടിമത്തത്തില്‍ നിന്ന് മോചനം നേടിയ മധുരമനോഹര മുഹൂര് ത്തം .
60 വര്‍ഷങ്ങള്‍ക്കിപ്പുറം നിന്ന് ആ സ്വാതന്ത്ര്യത്തിന്റെ മാധുര്യം നുകരുന്പോഴും നമ്മള് ഭാരതീയര്‍ മനസില്‍ പുനര്‍വിചാരണ ചെയ്യേണ്ടതൊന്നുണ്ട് .അന്ന് നാം ഉയര്‍ത്തിപ്പിടിച്ച അഹിംസ, മതേതരത്വം എന്നീ മൂല്യങ്ങള്‍ ഇന്നും പുതിയ തലമുറ നെഞ്ചിലേറ്റുന്നുവോ?
പുതിയ തലമുറയുടെ ചരിത്രബോധം അളക്കുകയായിരുന്നില്ല. പഴയ മൂല്യങ്ങളെ അവരിപ്പോഴെങ്ങനെ വിലയിരുത്തുന്നു എന്നതായിരുന്നു ന വെബ് ദുനിയ കുരച്ചു മുമ്പു നടത്തിയ അന്വേഷണം.
ഗാന്ധിജിയെ കുറിച്ച് എന്താണഭിപ്രായം?
""അഞ്ഞൂറുരൂപാ നോട്ടില്‍ പടമുള്ള പുള്ളിയല്ലേ... നമ്മുടെ രാഷ്ട്രപിതാവാണത്രേ... രാഷ്ട്ര മാതാവ് ആരാണാവോ?. തിരുവനന്തപുരത്തെ ചരിത്രപ്രസിദ്ധമായ ഒരു കോളജിലെ യുവനേതാവ് ബൈക്കിലിരുന്ന് കൂളിങ് ഗ്ളാസ് ഊരി പോക്കറ്റിലിട്ട് സന്ദേഹിച്ചു.
""ഗാന്ധി? യു മീന്‍ സോണിയാ?... ഷീ ഈസ് പ്രിയങ്കാസ് മദര്‍...'' വനിതാകോളജില്‍ നിന്നും കിട്ടിയ ഉത്തരം ഇതായിരുന്നു.
""ഗാന്ധിജിയായിരുന്നു ഇന്ത്യന്‍ സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ അമരക്കാരന്, പക്ഷേ ഇന്ത്യാ വിഭജനത്തിനു കാരണം അദ്ദേഹമല്ലേ. ഒരു കരണത്തടിച്ചാല്‍ മറ്റേ കരണം നിങ്ങള്‍ കാണിച്ചുകൊടുക്കുമോ... എന്റെ ഹീറോ ഭഗത്സിങാണ്...'' ഒരു പൊളിറ്റിക്സ് വിദ്യാര്‍ത്ഥി പ്രതികരിച്ചു.