ദേശീയ പതാക

PRATHAPA CHANDRAN|
ദേശീയ ചിഹ്നം

സാരാനാഥ് മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുളള അശോക ചക്രവര്‍ത്തിയുടെ അശോക സ്തംഭത്തില്‍ നിന്നും പകര്‍ത്തിയെടുത്തിട്ടുളളതാണ് ഇന്ത്യയുടെ ദേശീയ ചിഹ്നം. ഇന്ത്യ ഒരു റിപ്പബ്ളിക്കായിത്തീര്‍ന്ന 1950 ജനുവരി 26-ാം തീയതി ഇന്ത്യാ ഗവണ്‍മെന്‍റ് ഇത് ദേശീയ ചിഹ്നമായി സ്വീകരിച്ചു.

അംഗീകരിക്കപ്പെട്ട ദേശീയ ചിഹ്നത്തില്‍ മൂന്നു സിംഹങ്ങളെ കാണാം. നാലാമത്തേത് മറഞ്ഞു നില്‍ക്കുന്നു. സിംഹങ്ങള്‍ നില്‍ക്കുന്നത് ഒര പീഠത്തിന്‍റെ മുകളിലാണ്. പീഠത്തിന്‍റെ നടുവില്‍ ധര്‍മ്മചക്രം. ഒരു കുതിരയുടെയും ഒരു കാളയുടെയും രൂപങ്ങള്‍ ചക്രത്തിനിരുവശത്തും കൊത്തിയിരിക്കുന്നു.

മുണ്ഡകോപനിഷത്തില്‍ നിന്നും എടുത്തിട്ടുളള "സത്യമേവ ജയതേ' എന്ന മന്ത്രം ചിഹ്നത്തിന്‍റെ ഏറ്റവും അടിയില്‍ ദേവനാഗരി ലിപിയില്‍ കൊത്തിവെച്ചിട്ടുണ്ട്.

ദേശീയ പഞ്ചാംഗം

സ്വാതന്ത്ര്യം ലഭിച്ച കാലത്ത് ക്രിസ്തുവര്‍ഷം ആസ്പദമാക്കിയുളള ഗ്രിഗോറിയന്‍ പഞ്ചാംഗമാണ് ഇന്ത്യാ ഗവണ്‍മെന്‍റ് പിന്തുടര്‍ന്നിരുന്നത്. പഞ്ചാംഗപരിഷ്ക്കരണ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ പ്രകാരം ശകവര്‍ഷത്തെ ആസ്പദമാക്കിയുളള പഞ്ചാംഗം ദേശീയ പഞ്ചാംഗമായി ഗവണ്‍മെന്‍റ് അംഗീകരിച്ചു.

ശകവര്‍ഷം 1879 ചൈത്രമാസം 1-ാം തീയതി ( 1957 മാര്‍ച്ച് 22) മുതലാണ് ദേശീയ പഞ്ചാംഗം ആരംഭിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :