വിദേശ ശക്തികള്‍ക്കെതിരെ ജീവിതം കൊണ്ടു പൊരുതിയ പഴശ്ശിരാജ മലബാറിലെ പ്രാതസ്മരണീയനായ സ്വാതന്ത്ര്യസമര സേനാനിയാണ്. ബ്രിട്ടീഷ് ഭരണത്തിനെതിരെ മലബാറില്‍ നടന്ന ആദ്യകലാപമായിരുന്നു പഴശ്ശിവിപ്ളവം.
വൈദേശികാധിപത്യത്തിന് എതിരായ സമരം നയിച്ച ഈ വീരയോദ്ധാവിനെ നാം - രാജ്യം - വേണ്ട വിധം മാനിച്ചിട്ടില്ല; അദ്ദേഹത്തിന്‍റെ സേവനം പുതിയ തലമുറ മനസ്സിലാക്കിയിട്ടുമില്ല.
മാനന്തവാടിയിലെ ചെറിയൊരു സ്മാരകവും, മ്യൂസിയവും, പുരളിമലയില്‍ പിന്‍മുറക്കാര്‍ തീര്‍ത്ത കൊച്ചു ക്ഷേത്രവും മാത്രമാണ് ഈ ഇതിഹാസ യോദ്ധാവിനുള്ള ബാക്കിയിരിപ്പുകള്‍
പഴശ്ശിയെ സ്മരിക്കുമ്പോള്‍ അദ്ദേഹത്തോടൊപ്പം പോരാടി മരിച്ച കുറിച്യ പടനായകന്‍ തലയ്ക്കല്‍ ചന്തു, മന്ത്രിയായിരുന്ന കൈതേരി അന്പു നായര്‍ എന്നിവരെ കൂടി നാം ഓര്‍ക്കണം.
ടിപ്പുവിന്‍റെ പടയോട്ടം തകര്‍ക്കാന്‍ കമ്പനി സൈന്യം ആദ്യം പഴശ്ശിയുടെ സൈനിക സേവനവും ചങ്ങാത്തവും പ്രയോജ-നപ്പെടുത്തിയിരുന്നു. പിന്നീടാണവര്‍ അദ്ദേഹത്തേയും ഒതുക്കാന്‍ തുനിഞ്ഞത്.
WEBDUNIA|
ബ്രിട്ടീഷുകാരുടെ തെറ്റായ നികുതി നയത്തിനെതിരെ ആയിരുന്നു ആദ്യഘട്ട പഴശ്ശി വിപ്ളവം. 1792-ല്‍ മലബാര്‍ പ്രവിശ്യയുടെ അധികാരം ഈസ്റ്റ് ഇന്ത്യാ കമ്പനിക്കു ലഭിച്ചു. അതോടെ ജനങ്ങള്‍ക്കുമേല്‍ പല ദ്രോഹപരമായ നികുതി നിര്‍ദേശങ്ങളും അടിച്ചേല്‍പിച്ചു.