""നിങ്ങളെന്താ എന്നെ പരീക്ഷിക്കുകയാണോ....? ദേവദാസ് എന്ന് റിലീസായെന്ന് ചോദിയ്ക്ക് സ്പീല്‍ ബര്‍ഗിന്റെ മൈനോരിറ്റി റിപ്പോര്‍ട്ടിനെപ്പറ്റി ചോദിയ്ക്ക്. സച്ചിന് ടെണ്ടുല്ക്കറുണ്ടല്ലോ നമുക്ക് സംസാരിയ്ക്കാന്‍. മരിച്ചു മണ്ണടിഞ്ഞവരുടെ കാര്യം കളഞ്ഞൂടെ മാഷേ...?'' ഒട്ടുമുക്കാല്‍ ചോദ്യത്തിനും പലരുടേയും മറുപടി ഇതായിരുന്നു.
ഭരണാധിപന്മാരും മാധ്യമങ്ങളും ഒരു അനുഷ്ടാനം പോലെ കൊണ്ടാടുന്ന ചരിത്രദിനങ്ങളില്‍ ഇളയതലമുറയ്ക്ക് കേവലം കൗതകം മാത്രം. കഞ്ഞിപിഴിഞ്ഞ ഖദറിനും, ഗാന്ധിസത്തിന്റെ സത്യസന്ധതയ്ക്കും അവരെ ആകര്‍ഷിക്കാനാവുന്നില്ല. വാലന്റൈന്‍സ് ദിനത്തിലും ചാറ്റ് ഷോകളിലുമാണ് അവര്‍ ആകൃഷ്ടരാകുന്നത്.