പതിമൂന്നാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ ലോകസിനിമയിലെ സമകാലിക പ്രതിഭകളുടെ ചിത്രങ്ങളുടെ പ്രത്യേക വിഭാഗമുണ്ടാകും. നാല് പ്രമുഖ സംവിധായകരുടെ 19 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക.
ആഫ്രിക്കന്‍ സംവിധായകന് ഇദ്രിസ ഉഡ്രാഗോ, ഇറാന് സംവിധായിക സമീറ മക്മല്‍ബഫ്, ടര്‍ക്കി യുവ സംവിധായകന് ഫത്തിഹ് അക്കിന്‍, റഷ്യന്‍ സംവിധായകന് കരേന്‍ ഷഖ്നസറോവ് എന്നിവരുടെ ചിത്രങ്ങളാണ് ഈ വിഭാഗത്തിലുള്ളത്.
മേളയിലെ ജൂറി അംഗം കൂടിയായ ഇദ്രിസ ഉഡ്രാഗോയുടെ നാലു ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. കാന്‍ ഉള്‍പ്പടെയുള്ള അന്തര്‍ദേശീയ ചലച്ചിത്രമേളകളില്‍ ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രങ്ങളാണ് ഇദ്രിസയുടെത്. ‘കിനി ആന്‍ഡ് ആഡംസ്’, യാബാ , തിലായി, സാംബാ തറോറെ എന്നിവയാണ് പ്രദര്‍ശിപ്പിക്കുക.
മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പരിചിതയായ ഇറാന് സംവിധായിക സമീറ മക്മല്‍ബഫിന്റെ ബ്ലാക്ക് ബോര്‍ഡ്, അറ്റ് ഫൈവ് ഇന്‍ ദ ആഫ്റ്റര്‍ നൂണ്, ടു ലഗ്ഡ് ഹോഴ്സ് എന്നീ സമീറ ചിത്രങ്ങളാണ് ഈ മേളയിലുള്ളത്.
PRO
PRO
യുവ സംവിധായകന് എന്ന നിലയില്‍ ഏറെ പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള ഫത്തിഹ് അക്കിന്റെ ഹെഡ് ഓണ്‍, ക്രോസിങ് ദ ബ്രിഡ്ജ്, ഇന്‍ ജൂലൈ, സോളിനോ, ഷോര്‍ട്ട് ഷാര്‍പ്പ് ഷോക്ക്, ദി എഡ്ജ് ഓഫ് ഹെവന്‍ എന്നീ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുത്.
ജര്‍മ്മനിയില്‍ സ്വന്തം സാംസ്കാരിക സത്ത നിലനിര്‍ത്താന്‍ ശ്രമിക്കുന്ന തര്‍ക്കിഷ് കുടിയേറ്റക്കാരുടെ കഥപറയുന്ന അക്കിന്‍ തര്‍ക്കിഷ് വേരുകളുള്ള ജര്‍മ്മന്‍കാരനാണ്.
WEBDUNIA|
റഷ്യന്‍ സംവിധായകനായ കരേന്‍ ഷഖ്നസറോവിന്റെ ദി വാനിഷ്ഡ് എംബയര്‍, റൈഡര്‍ നെയിംഡ് ഡത്ത്, ഡേ ഓഫ് ദ് ഫുള്‍ മൂണ്‍, വി ആര് ഫ്രം ജാസ്, വിന്റര്‍ ഈവനിങ് ഇന്‍ ഗാര്‍ഗ്ഗി എന്നീ ചിത്രങ്ങളും ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.