‘വാരണം ആയിരം’ എത്തി

സൂര്യ
PROPRO
എല്ലാ കാത്തിരിപ്പുകള്‍ക്കും ഒടുവില്‍ സൂര്യ-ഗൗതം മേനോന്‍ ടീമിന്‍റെ ‘വാരണം ആയിരം’ വെള്ളിയാഴ്‌ച റിലീസ്‌ ചെയ്യുന്നു.

പതിനാറുകാരനെ മുതല്‍ വൃദ്ധനെ വരെ അവതരിപ്പിക്കുന്ന സുര്യ ഇരട്ട വേഷത്തിലാണ്‌ അഭിനയിക്കുന്നത്‌.

ഓസ്‌കര്‍പുരസ്‌കാരങ്ങള്‍ വാരികൂട്ടിയ ടോംക്രൂസിന്‍റെ ‘ഫോറസ്‌റ്റ്‌ ഗമ്പു’മായി ചിത്രത്തിന്‌ ചില വിദൂര സാമ്യങ്ങളുണ്ടെന്നും സംസാരമുണ്ട്‌.

14 കോടി മുടക്കി ചിത്രീകരിക്കുന്ന സിനിമയുടെ കഥയും തിരക്കഥയും ഗൗതം മേനോന്‍ തന്നെയാണ്‌. അടുത്തിടെ അന്തരിച്ച അച്ഛനുള്ള ശ്രദ്ധാഞ്‌ജലിയായാണ്‌ ഗൗതം സിനിമ ഒരുക്കിയിരിക്കുന്നത്‌.

അച്ഛനും മകനും തമ്മിലുള്ള തീവ്രമായ ബന്ധമാണ്‌ സിനിമയുടെ പ്രമേയം. മനോഹരമായ പ്രണയകഥയും സിനിമയ്‌ക്കുണ്ട്‌. ബോളിവുഡ്‌ താരങ്ങളുടെ ചുവടു പിടിച്ച്‌ സിനിമക്കായി സൂര്യ ‘സിക്‌സ്‌ പാക്‌ മസില്‍’ ഒരുക്കിയത്‌ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.
സൂര്യ
PROPRO

സമീറ റെഡ്ഡി, ദിവ്യ, സിമ്രാന്‍ എന്നിവരാണ്‌‌ സൂര്യക്ക്‌ നായികമാര്‍. 2006 മുതല്‍ ചിത്രീകരണം ആരംഭിച്ച ചിത്രം നിരവധി വിവാദങ്ങളില്‍ പെട്ട്‌ വൈകുകയായിരുന്നു.അഫ്‌ഗാനിസ്ഥാന്‍, മലേഷ്യ, റഷ്യ, അമേരിക്ക എന്നിവടങ്ങളിലും സിനിമയുടെ ചിത്രീകരണം നടന്നു.

WEBDUNIA|
ദീപാവലിക്ക്‌ പുറത്തിറക്കാന്‍ ഉദ്ദേശിച്ചിരുന്ന ചിത്രത്തിന്‍റെ റിലീസ്‌ വീണ്ടും മാറ്റിവയ്‌ക്കുകയായിരുന്നു. ഹാരീസ്‌ ജയരാജ്‌ സിനിമക്ക്‌ വേണ്ടി ഒരുക്കിയിരിക്കുന്ന ഗാനങ്ങള്‍ ഇതിനോടകം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്‌‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :