ചലച്ചിത്രമേളയിലെ പ്രേക്ഷക ചിത്രം തിരഞ്ഞെടുക്കുന്നതിനുള്ള ഓഡിയന്‍സ് പോളിംഗ് ഡിസംബര്‍ 18ന് ആരംഭിക്കും.
കൈരളി, ശ്രീ, ന്യൂ തീയറ്ററുകളിലാണ് പോളിംഗ് സംവിധാനമേര്‍പ്പെടുത്തിയിട്ടുള്ളത്. 18ന് രാവിലെ ഒന്‍പതുമുതല്‍ രാത്രി ഒന്‍പതുവരെയും 19ന് രാവിലെ ഒന്‍പതുമുതല്‍ ഉച്ചയ്‌ക്ക് രണ്ടുവരെയുമായിരിക്കും പോളിങ്.
ഡെലിഗേറ്റ്, മീഡിയ, ഒഫിഷ്യല്‍ എന്നിവര്‍ക്കാണ് വോട്ടവകാശം. ഒരാള്‍ക്ക് ഒരു ചിത്രത്തിന് മാത്രമേ വോട്ട് ചെയ്യാനാകും. ഒന്നിലധികം ചലച്ചിത്രങ്ങള്‍ തുല്യവോട്ടോടെ ഒന്നാം സ്ഥാനത്ത് വന്നാല്‍ അവാര്‍ഡ് തുക തുല്യമായി വിഭജിക്കും. മികച്ച പ്രേക്ഷക ചിത്രത്തിന് രജതചകോരവും ഒരുലക്ഷം രൂപയാണ് സമ്മാനം.
WEBDUNIA|
Last Updated:
ബുധന്‍, 23 ഏപ്രില്‍ 2014 (17:38 IST)
ഡോ. ബാബു സെബാസ്റ്റ്യന്‍ ചെയര്‍മാനും മധുപാല്‍ കണ്‍വീനറും അനിരുദ്ധന്‍ നിലമേല്‍ പോളിങ് ഓഫിസറുമായ സമിതിയാണ് വോട്ടിങ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.