ചോദ്യം:കരീബിയിന്‍ ചിത്രങ്ങളുടെ പ്രത്യേക പാക്കേജും പുതുമയല്ലേ?
ഉത്തരം: ആഫ്രിക്കയില്‍ നിന്നുള്ള ശക്തമായ ചില ചിത്രങ്ങളും ഇത്തവണ മേളയില്‍ ഉണ്ട്. ശക്തമായ രാഷ്ട്രീയ മാറ്റങ്ങള്‍ ഉണ്ടാകുന്ന ഈ രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ ഇന്ത്യന്‍ സാഹചര്യത്തിലും പ്രസക്തമാണ്, കൊളോണിയല്‍ ലെഗസീസ് എന്ന പേരിലാണ് ഈ ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്.
ചോദ്യം: കഴിഞ്ഞ രണ്ടു മേളകളിലും പ്രേക്ഷകരെ ഏറെ ആകര്‍ഷിച്ച സംവിധായകനായിരുന്നും കിം കി ദുക്, ഇത്തവണ അദ്ദേഹത്തിന്‍റെ ചിത്രമുണ്ടാകുമോ?
ഉത്തരം: അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ ചിത്രം മേളയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ചോദ്യം: കിം കി ദുകിനെ പോലെ ഇത്തവണ മേളയിലെ താരമാകാന്‍ സാധ്യതയുള്ള ചലച്ചിത്രകാരന്‍ ആരായിരിക്കും?
ഉത്തരം:സ്പാനിഷ് ചലച്ചിത്രകാരന്‍ പെദ്രോ അല്‍മദൊവാറിന്‍റെ പ്രത്യേക പാക്കേജ് ഇത്തവണ ശ്രദ്ധിക്കപ്പെട്ടേക്കും. പതിമൂന്ന് ചിത്രങ്ങള്‍ അടങ്ങിയ പാക്കേജാണ് മേളയില്‍ എത്തുന്നത്.അദ്ദേഹത്തിന്‍റെ വോള്‍വര്‍ കഴിഞ്ഞ തവണ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.മേളയിലെ സ്ഥിരം പ്രതിനിധികള്‍ ഇത്തവണ നോട്ടമിടുക അല്‍മദൊവാറിനെ ആയിരിക്കും.
ചോദ്യം: വര്‍ഷങ്ങള്‍ കഴിയും തോറും മേളയില്‍ വിദ്യാര്‍ത്ഥികളുടെ പ്രാതിനിധ്യം കൂടി വരികയാണല്ലോ?
ഉത്തരം: ഇത്തവണ വിറ്റഴിക്കപ്പെട്ട ഡെലിഗേറ്റ് പാസുകളില്‍ 25 ശതമാനവും വിദ്യാര്‍ത്ഥികളാണ് വാങ്ങിയിരിക്കുന്നത്. കൂടുതലും മീഡിയ രംഗങ്ങളിലുള്ളവരാണ്. സ്ഥിരമായി മേളയില്‍ വിദ്യാര്‍ത്ഥി സാന്നിധ്യം ഏറി വരികയാണ്
ചോദ്യം:പുതുതായി മേളയില്‍ എത്തുന്ന ഈ വിദ്യാര്‍ത്ഥികള്‍ ഏത് ചിത്രങ്ങളാണ് തെരഞ്ഞെടുക്കേണ്ടത്?
ഉത്തരം: അങ്ങനെ ഒരു മുന്‍വിധി നല്‍കേണ്ടതില്ല. അഭിരുചിക്ക് അനുസരിച്ച് ഒരോരുത്തര്‍ക്കും ചിത്രങ്ങള്‍ തെരഞ്ഞെടുക്കാവുന്നതാണ്. ക്ലാസിക് സിനിമകള്‍ കാണാനുള്ള അവസരവും മേളയില്‍ ഉണ്ട്.ലോകത്ത് എന്ത് നടക്കുന്നു എന്നറിയാന്‍ ലോക സിനിമ സെക്ഷന് പ്രത്യേക പ്രാധാന്യം നല്‍കുന്നത് നന്നായിരിക്കും. ലോക സിനിമവിഭാഗത്തില്‍ മിക്കവയും പുതിയ ചിത്രങ്ങളാണ് മേളയില്‍ എത്തിയിരിക്കുന്നത്
ചോദ്യം: എത്രയാണ് ഈ മേളയുടെ ചെലവ് പ്രതീക്ഷിക്കുന്നത്?
ഉത്തരം: ഏകദേശം ഒന്നരകോടിയാണ് ഈ മേളക്ക് ചെലവ് വരുക. സര്‍ക്കാരിന്‍റെ സഹായമാണ് പ്രധാനമായും. മറ്റ് വഴികളില്‍ നിന്നും പണം കണ്ടെത്തുന്നുണ്ട്.