യോദ്ധാവിന്‍റെ തിരിച്ചറിവുകളുമായ് ‘ഫാദര്‍’

ബിനു സി തമ്പാന്‍

FILE
‘ഓടെറ്റ്സ്’ (ഫാദര്‍) എന്ന റഷ്യന്‍ ചിത്രം ഒരു യുദ്ധസിനിമയാണ്, മനുഷ്യമനസ്സിന്‍റേയും കുടുബബന്ധങ്ങളുടേയും ആന്തരികയുദ്ധത്തിന്‍റെ സിനിമ. പ്രാദേശിക അതിര്‍വരമ്പുകള്‍ മറികടന്ന് സിനിമ എങ്ങനെ സര്‍വ്വലൌകിക സ്വഭാവം കൈവരിക്കുന്നു എന്നും ചെറുകഥ ചലച്ചിത്രമാക്കുമ്പോള്‍ അതിന്‍റെ കാമ്പ് നഷ്ടപെടാതെ സൂക്ഷിക്കേണ്ട്ത് എങ്ങനെ എന്നും സംവിധായകന്‍ ഇവാന്‍ സൊളൊളോവ് കാണിച്ചുതരുന്നു.

കേരളത്തിന്‍റെ പന്ത്രണ്ടാം രാജ്യാന്തര ചലചിത്ര മേളയില്‍ പ്രമേയത്തിലെ സാര്‍വ്വലൌകികത കൊണ്ടാകും ഈ ചിത്രം ചര്‍ച്ച ചെയ്യപെടുക. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്ന റഷ്യന്‍ സൈനികനായ അലക്സി ഇവാനോവിന്‍റെ കഥയാണ് സംവിധായകന്‍ ഇവാന്‍ സൊളൊളോവ് പറയുന്നത്.

‘യുദ്ധമില്ലാതെ എനിക്ക് ബോറടിക്കും’ എന്ന് പറയുന്ന സഖാവ് ക്യാപ്റ്റന്‍ അലക്സി ഇവാനോവ് താന്‍ അറിഞ്ഞതിലുമപ്പുറം നിഗൂഢതകളും അര്‍ത്ഥതലങ്ങളും ഉള്ളതാണ് ജീവിതം എന്ന തിരിച്ചറിവിലേക്ക് എത്തുന്നതാണ് സിനിമയുടെ ഇതിവൃത്തം.

യോദ്ധാവിന്‍റെ മടക്കം

യുദ്ധ രംഗത്ത് ഏറെ നേട്ടങ്ങള്‍ കൈവരിച്ച ക്യാപ്റ്റന്‍ ഇവാനോവ് തന്‍റെ മടക്ക യാത്രയക്കിടയില്‍ യുവ സൈനികയായ മാഷയെ പരിചയപ്പെടുന്നു. യുദ്ധഭൂമിയില്‍ വെച്ചു കണ്ടു മുട്ടിയ ഒരു സൈനികനില്‍ നിന്ന് ഗര്‍ഭിണിയായ മാ‍ഷ തന്‍റെ കുടുംബത്തെ എങ്ങനെ അപമാനത്തില്‍ നിന്ന് രക്ഷിക്കും എന്ന ആശങ്കയിലാണ്.

മാഷയുടെ രക്ഷകനാകമെന്ന് വാക്ക് നല്‍കിയ അലക്സി അവളുടെ ഭര്‍ത്താവായി അവളുടെ വീട്ടിലെത്തുന്നു. അടുത്ത ദിവസം തന്നെ സ്വന്തം വീട്ടിലേക്ക് മടങ്ങുന്ന അല്‍ക്സി അവിടെയെത്തുമ്പോള്‍ തനിക്ക് പ്രിയപ്പെട്ടത് പലതും നഷടപ്പെട്ടത് തിരിച്ചറിയുന്നു.

WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :