താരമാകാന്‍ അല്‍മദൊര്‍

ബി ഗിരീഷ്

pedro film
PROPRO
വിഭ്രാന്തിയുടെ വക്കിലെത്തിയ പെണ്ണുങ്ങള്‍

രാജ്യാന്തരതലത്തിലേക്ക്‌ അല്‍മദവൊറിന്‍റെ വരവ്‌ അറിയിച്ച ചിത്രമായിരുന്നു ‘വുമണ്‍ ഓണ്‍ ദ വെര്‍ജ്‌ ഓഫ്‌ എ നേര്‍വ്വസ്‌ ബ്രേക്ക്ഡൗണ്‍’( വിഭ്രാന്തിയുടെ വക്കിലെത്തിയ പെണ്ണുങ്ങള്‍). മധ്യവയസിലെത്തിയ ഡബ്ബിങ്ങ്‌ ജോലിക്കാരിയും നടിയുമായ പെപയുടേയും മറ്റ്‌ കുറേ പെണ്ണുങ്ങളുടേയും സങ്കീര്‍ണമായ 48 മണിക്കൂര്‍ ജീവിതമാണ്‌ സിനിമയുടെ പ്രമേയം.

അമ്പതുകളിലെ ഹോളീവുഡ്‌ കോമഡി ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന പശ്ചാത്തലത്തില്‍ പുരുഷന്‍റെ കളിപ്പാട്ടങ്ങളായ ചില സ്ത്രീകളെ പരിചയപ്പെടുത്തുകയാണ്‌ അല്‍മദവൊര്‍.മികച്ച വിദേശ ചിത്രത്തിനുള്ള ഓസ്കര്‍ നാമനിര്‍ദേശം ലഭിച്ച ഈ ചിത്രവും ഇക്കുറി മേളയില്‍ എത്തുന്നു.

അല്‍മദവൊര്‍ തന്നെ തിരക്കഥ എഴുതി നിര്‍മ്മിച്ച്‌ സംവിധാനം ചെയ്ത ചിത്രത്തില്‍ പെപയെ അവതരിപ്പിക്കുന്ന കാര്‍മെന്‍ മൗറയുടേയും പില്‍ക്കാലത്ത്‌ ഹോളീവുഡ്‌ സിനിമയുടെ ഹീറോ ആയ അന്‍റോണിയോ ബന്റാറസിന്‍റേയും മികച്ച പ്രകടനം ഏറെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്‌.

പെപയുടെ രഹസ്യം

സഹപ്രവര്‍ത്തകനായ കാമുകന്‍ ഇവാനോട് ഒരു മുഖ്യവിവരം പറയാനുള്ള അലച്ചിലാണ്‌ പെപ. അയാളെ തേടി ഭൂതാവിഷ്ടയായ അയാളുടെ ഭാര്യയെ പോലും പെപ ഫോണ്‍ ചെയ്യുന്നു. കാമുകന്‍ മറ്റൊരു പെണ്ണുമായി യാത്രപുറപ്പെടാനുള്ള തെരക്കിലാണെന്ന്‌ അവള്‍ മനസിലാക്കുന്നു.

കാമുകന്‍ തീവ്രവാദിയാണെന്ന്‌ അറിഞ്ഞ്‌ പൊലീസില്‍ നിന്ന്‌ രക്ഷപ്പെടാനുള്ള ശ്രമത്തിലാണ്‌ പെപയുടെ കൂട്ടുകാരി കാന്‍ഡെല്ല. ഇവാന്‍റെ മകന്‍ കാര്‍ലോസിനും അച്ഛന്‍റെ അതേ പാതയിലാണ്‌. ഭാര്യ അടുത്ത മുറിയില്‍ ഉറങ്ങികിടക്കുമ്പോഴും കാന്‍ഡെല്ലെയെ ചുംബിക്കാനാണ്‌ അയാള്‍ക്ക്‌ താത്പര്യം.

പുതിയ കാമുകിയുമായി യാത്രക്കിറങ്ങിയ ഇവാനെ കൊല്ലാന്‍ തന്നെ ഭാര്യ തീരുമാനിക്കുന്നു. പിന്തുടര്‍ന്നു ചെയ്യുന്ന പെപ അയാളെ രക്ഷിക്കുന്നു. താന്‍ ഗര്‍ഭിണിയാണെന്ന കാര്യം അയാളെ അറിയിക്കാതെ തന്നെ പെപ കുഴഞ്ഞുമറിഞ്ഞ ജീവിതത്തിലേക്ക്‌ മടങ്ങുന്നു.

WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :