ബ്ളൈന്‍റ് : കാഴ്ച നഷ്ടപ്പെട്ട യുവാവും അല്‍ബിനോ യുവതിയും തമ്മിലുള്ള പ്രണയത്തിന്‍റെ ആവിഷ്കാരമാണ് തമര്‍ വാന്‍ ഡെന്‍ ഡോപിന്‍റെ ഈ സിനിമ ,
അസൂര്‍ ആന്‍റ് അസ്മറില്‍ മൈക്കിള്‍ ഓസിലിറ്റ്: ചെറുപ്പത്തില്‍ കളിച്ച് വളര്‍ന്ന കുട്ടികള്‍ വിട്ടുവീഴ്ച ഇല്ലാത്ത എതിരാളികളായ കഥ പറയുന്നു ഈ ചിത്രം
ഗുഡ്ബൈ ബഫാന : ജയിലില്‍ നെല്‍സണ്‍ മണ്ടേലയുടെ കാവല്‍ക്കാരനായി വരുന്ന വെള്ളക്കാരന്‍റെ വികാരങ്ങളിലൂടെ ബില്ലി അഗസ്റ്റി വര്‍ണ വിവേചനത്തിന്‍റെ മാനുഷിക പ്രശ്നങ്ങളെ എടുത്തുകാട്ടുന്നു.
ലോസ്റ്റ് ഇന്‍ ബീജിംഗ് : ബലാല്‍സംഗത്തിനിരയായ യുവതിയും പീഡിപ്പിച്ചവനും തമ്മിലും അവരുടെ കുടുംബങ്ങള്‍ തമ്മിലും വളരുന്ന ബന്ധത്തിന്‍റെ കഥപറയുന്നു ചൈനീസ് സംവിധായകന്‍ ലീയു
ബുദ്ധ കൊലാപ്സ്ഡ് ഇന്‍ ഷെയിം : അഫ്ഗാന്‍ ജനതയുടെ നിസ്സഹായവസ്ഥ വ്യക്തമാക്കുന്ന ഹന മക്ബല്‍ ബഫിന്‍റെ സിനിമ
മങ്കീസ് ഇന്‍വിന്‍റര്‍ : ആഭ്യന്തര പ്രശ്നങ്ങളില്‍ ഉഴറുന്ന ബള്‍ഗേറിയയില്‍ മാതൃത്വത്തിന്‍റെ ശക്തികൊണ്ട് മുന്നോട്ട് പോകുന്ന മൂന്ന് സ്ത്രീകളുടെ ചിത്രീകരണണ് മിലെന അന്‍റനോവ നടത്തുന്നത്.
ഡ്രാസന്‍ സാര്‍കോവിക്: ചീട്ടുകളിക്കാരനായി പങ്കാളിയെ തേടുന്നതിലൂടെ ഒരുദ്വീപിന്‍റെ കഥ പറയുന്ന ചിത്രം
ട്രീസ്റ്റ : പോവോ മരിങ്കോവിക് എന്നിവര്‍ സംവിധാനം ചെയ്ത സിനിമ
വെന്‍ഐനോ എബൗട്ട് ലോല :ഒരാള്‍ക്ക് സമീപവാസിയായ യുവതിയോട് തോന്നുന്ന അടുപ്പത്തിന്‍റെ കഥ പറയുന്ന എന്ന സ്പാനിഷ് ചിത്രം .സംവിധായകന്‍-:ജാവിയര്‍ റിബോളോ
തുടങ്ങിയവയാണ് മേളയില്‍ ഇടംതേടുന്ന ലോക സിനിമകലില്‍ പ്രധാനം
വിവിധ സംസ്കാരങ്ങളുടെയും സംഘര്‍ഷങ്ങളുടെയും നിസ്സഹായതയുടെയും കഥകളാണ് മിക്ക ചിത്രങ്ങളുടെയും പ്രമേയം.