രോഗമകറ്റാന്‍ ഹോമിയോപ്പതി

Homeo
WDWD
ആധുനിക കാലഘട്ടത്തില്‍ വളരെ അധികം ആള്‍ക്കാര്‍ ആശ്രയിക്കുന്ന വൈദ്യശാസ്ത്ര ശാഖയാണ് ഹോമിയോപ്പതി. ഇംഗ്ലീഷ് മരുന്നുകള്‍ കൊണ്ടും മറ്റും മാറാത്ത അസുഖങ്ങള്‍ ഹോമിയോപ്പതിയിലൂടെ മാ‍റുന്നു.

വൈദ്യശാസ്ത്രത്തിലെ എല്ലാ ആധുനിക ഗവേഷണങ്ങളെയും ഹോമിയോപ്പതി അംഗീകരിക്കുന്നുണ്ട്. അതേസമയം, രോഗത്തെയും രോഗികളെയും ഈ വൈദ്യസാസ്ത്ര ശാഖ കുറച്ച് കൂടി യുക്തിബോധത്തോട് കൂടിയാണ് നോക്കിക്കാണുന്നത്.

മരുന്ന് ശരിക്കും അസുഖം ഭേദമാകാനുള്ളതാണ്. രോഗിക്ക് രോഗത്തില്‍ നിന്ന് മുക്തി നേടണം. വ്യക്തിയാണ് ഇവിടെ പ്രധാനം. സമൂഹത്തിന് അതീതമായി രോഗബാധിതനായ വ്യക്തിക്കാണ് ഇവിടെ പ്രധാന്യം.

എന്നാല്‍, ഹോമിയോപ്പതി ഇതില്‍ നിന്നെല്ലാം മുന്നോട്ട് പോകുന്നു. പാരമ്പര്യമായി വ്യക്തിയില്‍ ഉള്‍ക്കൊള്ളുന്ന ദോഷങ്ങളെ ഒഴിവാക്കുന്നതിന് ഈ വൈദ്യശാസ്ത്ര ശാഖ ശ്രമിക്കുന്നു. വ്യക്തിയില്‍ അടങ്ങിയിട്ടുള്ള ഊര്‍ജ്ജത്തെ ഉപയോഗിച്ച് രോഗങ്ങളെക്കെതിരെ ഉള്ള പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനാണ് ഹോമിയോപ്പതി ശ്രമിക്കുന്നത്. വ്യക്തിയുടെ ആരോഗ്യത്തിന് മുഖ്യ പരിഗണന നല്‍കുന്നു. ഹോമിയോപ്പതിയിലെ അടിസ്ഥാന തത്വങ്ങള്‍ പാലിച്ചാല്‍ രോഗത്തില്‍ നിന്ന് വ്യക്തിക്ക് ആരോഗ്യപൂര്‍ണ്ണമായ അവസ്ഥയിലേക്ക് മടങ്ങാന്‍ കഴിയുന്നതാണ്.

WEBDUNIA|
രോഗബാധിതനായ വ്യക്തിക്ക് സ്ഥായിയായ രോഗമുക്തി പ്രദാനം ചെയ്യുക എന്നതാണ് ഹോമിയോപ്പതിയുടെ ലക്‍ഷ്യം.രോഗം വന്ന ഭാഗങ്ങള്‍ക്കല്ല രോഗിയെ മൊത്തത്തിലാണ് ഈ വൈദ്യശാസ്ത്ര ശാഖയില്‍ ചികിത്സിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :