ഹോമിയോപ്പതി എന്നാല്‍

WEBDUNIA|
ഹോമിയോപ്പതിയെക്കുറിച്ച് നമ്മില്‍ പലരും പല അബദ്ധ ധാരണകളും വച്ചുപുലര്‍ത്താറുണ്ട്. എന്താണ് ഹോമിയോപ്പതി? അതിന്‍റെ ചികിത്സാ രീതി തുടങ്ങിയവയില്‍ പലതും നമുക്ക് അജ്ഞമായിരിക്കും.

ഹോമിയോപ്പതി എന്നാല്‍ അലോപ്പതി, ആയുര്‍വേദം തുടങ്ങിയവ പോലെ വ്യത്യസ്തമായ ഒരു ചികിത്സാ സമ്പ്രദായമാണ്. ഡോ. സാമുവേല്‍ ഹനിമാനാണ് ഈ ചികിത്സാ രീതിയുടെ പിതാവ്.

മനുഷ്യ ശരീരത്തിന് ഹാനികരമല്ലാത്ത പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചാണ് ഹോമിയോപ്പതി മരുന്നുകള്‍ രൂപപ്പെടുത്തുന്നത്. ഇത് ഈ വൈദ്യ ശാസ്ത്ര ശാഖയുടെ പ്രധാന പ്രത്യേകതകളില്‍ ഒന്നാണ്.

പ്രകൃതിയില്‍ ലഭ്യമാവുന്ന സ്രോതസ്സുകളില്‍ നിന്നാണ് ഹോമിയോപ്പതി മരുന്നുകള്‍ നിര്‍മ്മിക്കുന്നത്. ഉദാഹരണത്തിന്, പച്ചക്കറികള്‍, ധാതുലവണങ്ങള്‍, മൃഗങ്ങള്‍, തുടങ്ങിയവയില്‍ നിന്ന്. പലതരം വികിരണങ്ങളും ഹോമിയോപ്പതിയില്‍ രോഗനിവാരണത്തിനായി ഉപയോഗിക്കുന്നു എന്നത് പലര്‍ക്കും പുതിയ അറിവായിരിക്കും.

ഇപ്പോള്‍ മൂവായിരത്തില്‍ അധികം രോഗ നിവാരണ മാര്‍ഗ്ഗങ്ങളാണ് ഹോമിയോപ്പതിയില്‍ ഉള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :