Last Modified വെള്ളി, 1 ഫെബ്രുവരി 2019 (16:14 IST)
കല്ലിൽ അലക്കുന്ന രീതിയൊക്കെ ഇപ്പോൾ മാറിയിരിക്കുന്നു. ഒട്ടുമിക്ക വീടുകളിലും അലക്കുന്നതിന് ഇപ്പോൾ വാഷിംഗ് മെഷീനുകൾ ഉണ്ട്. എന്നാൽ എല്ലാതരം വസ്ത്രങ്ങളും വാഷിംഗ് മെഷീനിൽ അലക്കനാകുമോ? ഇല്ല, ഇതിൽ ഏറ്റവും പ്രധാനപ്പെട്ടവയാണ് സാരികൾ.
വലിയ വില കൊടുത്താണ് പലപ്പോഴും നമ്മൾ സാരികൾ
വാങ്ങാറുള്ളത്. അത്തരം സാരികളെ വാഷിംഗ് മെഷീനിൽ യാതൊരു ശ്രദ്ധയും കൂടാതെ അലക്കിയാൽ അധികകാലം ആ സാരി ഉപയോഗിക്കാനാകില്ല എന്നുറപ്പാണ്. അതിനാൽ വാഷിംഗ് മെഷീനിൽ
സാരികൾ അലക്കുന്നതിന് മുൻപായി ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം.
അലക്കുമ്പോൾ സാരി ഏതു തരം മെറ്റീരിയലിൽ ഉള്ളതാണെന്ന് പ്രത്യേകം ശ്രദ്ധിക്കണം. പട്ടുസാരികൾ ഒരിക്കലും വാഷിംഗ് മെഷീനിൽ അലക്കാൻ പാടില്ലാത്തവയാണ്. ഇവ ഉടുത്തുകഴിഞ്ഞാൽ ഇളം വെയിൽ കൊള്ളിച്ച് ഉണക്കി എടുക്കുന്നതാണ് ഉത്തമം. അല്ലെങ്കിൽ ഡ്രൈ ക്ലീനിംഗിന് നൽകാം.
കോട്ടൺ സാരികളും വാഷിംഗ് മെഷീനുകളിൽ അലക്കുന്നത് നല്ലതല്ല. ഇത് കല്ലിൽ അലക്കുന്നതും സാരിയെ കേടുവരുത്തും. ഡിറ്റർജന്റുകൾ ഉപയോഗിക്കാതെ ഷാംപു ഉപയോഗിച്ച് മയത്തിലാണ് കോട്ടൻ സാരികൾ കഴുകേണ്ടത്. പോളിസ്റ്റർ, നൈലോൺ മെറ്റീരിയലുകൾകൊണ്ടുള്ള സാരിയാണെങ്കിൽ വാഷിംഗ് മെഷീനിൽ അലക്കുന്നതുകൊണ്ട് തെറ്റില്ല.