ദഹനക്കേട് മാറാന്‍

WD
ദഹനക്കേട് പലരെയും അലട്ടാറുണ്ട്. ഇത് മന:സംഘര്‍ഷത്തിനും കാരണമാകും. യാത്ര പോകാനോ മറ്റ് ചടങ്ങുകളിലോ പങ്കെടുക്കാന്‍ ആവാത്ത അവസ്ഥയും സംജാതമാകും.

എന്നാല്‍, വീട്ടില്‍ തന്നെ തയാറാക്കുന്ന ചില മരുന്നുകള്‍ ഇവയ്ക്ക് ഫലപ്രദമാണ്. അവയെ കുറിച്ച് താഴെ വിശദീകരിക്കുന്നു.

ജീരകം, ഇഞ്ചി, കുരുമുളക് എന്നിവ വെള്ളത്തിലിട്ട് ചൂടാ‍ക്കുക. ദഹനക്കേടുണ്ടാകുമ്പോള്‍ ഈ വെള്ളം ഇടയ്ക്കിടെ കുടിക്കുന്നത് വേഗം തന്നെ അസുഖം മാറ്റുന്നതിന് ഉപകരിക്കും.

അഹാരത്തിന് ശേഷം മൂന്നോ നാലോ കരയാമ്പൂവ് വായിലിട്ട് ചവയ്ക്കുന്നത് ദഹനത്തിന് നല്ലതാണ്. വെളുത്തുള്ളി ചവയ്ക്കുന്നതും ഗുണം ചെയ്യും.

WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :