പപ്പായേ... എനിച്ച് പപ്പായ തര്വോ?

പപ്പായ, ഓമയ്ക്ക, ആരോഗ്യം, പ്രമേഹം, Papaya, Diabetes, Health
BIJU| Last Modified വ്യാഴം, 15 മാര്‍ച്ച് 2018 (15:16 IST)
പണ്ടുമുതലേ എന്നുവച്ചാല്‍ പറങ്കികള്‍ കേരളത്തില്‍ എത്തിയ കാലത്തോളം പഴക്കമുണ്ട് പപ്പായയ്ക്ക്. മനുഷ്യ ശരീരത്തിലെ കൃമികളെ നീക്കം ചെയ്യാന്‍ പപ്പായയ്ക്ക് കഴിയുമെന്നതിനാല്‍ നമ്മുടെ നാട്ടിലെ നാട്ടുവൈദ്യം അറിയുന്നവര്‍ വീട്ടുവളപ്പില്‍ നട്ടുവളര്‍ത്തിപ്പോന്നു. എന്നാല്‍ കൃമികളെ കൊല്ലാന്‍ മാത്രമല്ല, പ്രമേഹ രോഗികള്‍ക്കും കണ്‍‌കണ്ട പഴമാണ് പപ്പായ. നാരുകളുടെ ആധിക്യമാണ് മറ്റ് പഴങ്ങളില്‍ നിന്ന് പപ്പായയെ വ്യത്യസ്തമാക്കുന്നത്. ശരീരത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിന് പപ്പായയുടെ കഴിവ് പണ്ടേ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.

അധികം പഴുക്കാത്ത പപ്പായ കഴിക്കുന്നതാണ് ഉത്തമം. പ്രമേഹ രോഗികള്‍ക്ക് പപ്പായ നല്ലൊരു ഔഷധമാണ്. പ്രമേഹ രോഗികളില്‍ നൈട്രിക്ക് ഓക്സൈഡിന്റെ കുറവ് വല്ലാതെ ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്. ഇവരില്‍ വൃണങ്ങള്‍ മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്. പ്രമേഹബാധിതരില്‍ 25 ശതമാനം രോഗികള്‍ക്ക് കാലിന്റെ ഉപ്പൂറ്റി ഭാഗത്തില്‍ വ്രണങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്.

ഇത്തരത്തിലുള്ള വ്രണങ്ങള്‍ പലപ്പോഴും ഉണങ്ങാന്‍ സമയമെടുക്കുകയും ചെയ്യും. വ്യായാമം പാടേ അവഗണിക്കുന്നവരില്‍ രക്തചംക്രമണം തടസപ്പെടുന്നു. തന്മൂലം പലപ്പോഴും രോഗം വന്ന കല്‍പാത്തി മുറിച്ചു മാറ്റേണ്ട അവസ്ഥയില്‍ ചെന്നെത്തുന്നു. എന്നാല്‍ ഇത്തരം അവസ്ഥ ഒഴിവാക്കാന്‍ പപ്പായയ്ക്ക് കഴിയും. ശരീരത്തില്‍ നൈട്രിക് ഓക്സൈഡിന്റെ സാന്നിധ്യം വര്‍ധിപ്പിക്കാന്‍ പപ്പായയ്ക്ക് കഴിയുമെന്നാണ് കണ്ടെത്തല്‍. നൈട്രിക്ക് ഓക്സൈഡ് ശരീരത്തില്‍ രക്തചംക്രമണം പുഷ്ടിപ്പെടുത്തുകയും രക്തത്തിലെ ചത്ത കോശങ്ങളെയും പുറത്തുനിന്നും വരുന്ന കൃമികീടങ്ങളെയും നശിപ്പിക്കുന്നതിനും സഹായിക്കുന്നതാണ്.

ജപ്പാനിലെ ഒസടോ ഗവേഷണ കേന്ദ്രത്തില്‍ എലികളില്‍ കൃത്രിമമായി സൃഷ്ടിച്ച വ്രണങ്ങളില്‍ പുളിപ്പിച്ച പപ്പായ സത്ത് ഉപയോഗിച്ചപ്പോള്‍ അത്ഭുതകരമായ രീതിയില്‍ വ്രണങ്ങള്‍ ഉണങ്ങുന്നതായി കണ്ടെത്തി. പപ്പായ പേസ്റ്റ് ഉപയോഗിച്ചപ്പോള്‍ നൈട്രിക്ക് ഓക്സൈഡിന്റെ അഭാവം പരിഹരിക്കപ്പെടുകയും മുറിവ് ഉണങ്ങുകയും ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :