സ്പൈസ് ഗേള്‍സ് വീണ്ടും ഒരുമിക്കാനുള്ള തീരുമാനം ആരാധകരെ സന്തോഷത്തിലാക്കിയിരുന്നു. ആ സന്തോഷത്തിനെ ഇരട്ടിയാക്കാന്‍ മറ്റൊരു തീരുമാനം കൂടി സ്പൈസ് ഗേള്‍സ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇനിയങ്ങോട്ട് തങ്ങള്‍ അവതരിപ്പിക്കുന്ന പരിപാടികളില്‍ ഒരു കഷണം തുണി പോലും ഉപയോഗിക്കുകയില്ലെന്ന് അവരങ്ങ് പ്രഖ്യാപിച്ചുക്കളഞ്ഞു.
സ്പൈസ് ഗേള്‍സ് അംഗമായ മെലാനി ചിഷോമാണ് സംഘത്തിന്റെ ഈ ചൂടന്‍ തീരുമാനം വെളിപ്പെടുത്തിയത്. സംഘത്തിലെ എല്ലാവരും അരങ്ങില്‍ വസ്ത്രം ഉപേക്ഷിക്കാന്‍ സമ്മതിച്ചതായും മെലാനി പറഞ്ഞു. സംഘം വീണ്ടും ഒന്നിച്ചു ചേരുമ്പോള്‍ പ്രേക്ഷകരെ തൃപ്തിപ്പെടുത്താന്‍ എന്തു രീതി സ്വീകരിക്കണം എന്ന ആലോചനയിലായിരുന്നത്രെ പാട്ടുകാരായ ഈ സുന്ദരികള്‍.
ആരാധകരെ കൈയിലെടുക്കാന്‍ എന്തു സഹാസവും ചെയ്യാന്‍ അങ്ങനെ സപൈസ് ഗേള്‍സ് തീരുമാനിച്ചു. പണ്ടത്തെ ചെറുപ്പവും മെയ്വഴക്കവും തങ്ങള്‍ക്ക് ഇപ്പോഴില്ലെന്ന് ചിഷോം പറഞ്ഞു. എന്തയാല്ലും വസ്ത്രങ്ങളില്ലാതെ തീര്‍ത്തും നഗ്നരായി തങ്ങളുടെ പ്രിയപ്പെട്ട ഗായികമാരെ കാണാന്‍ പ്രേക്ഷകര്‍ക്ക് കഴിയുമ്പോള്‍ പാട്ടിനും നൃത്തത്തിനുമൊക്കെ എന്തു പ്രസക്തി.