അലീഷാ വെള്ളിത്തിരയിലേക്ക്

alisha chinoy
FILEFILE
‘മെയ്‌ഡ് ഇന്‍ ഇന്‍ഡിയാ’ പാടി ഇന്ത്യയെ ആനന്ദിപ്പിച്ച പാട്ടുകാരി അലീഷാ ചിനായിയും വെള്ളിത്തിരയില്‍ എത്താന്‍ തയ്യാറെടുക്കുന്നു. മഹേഷ് ഭട്ടിന്‍റെ ‘മുംബൈ സല്‍‌സാ’ എന്ന ചിത്രമാണ് ഇന്‍ഡി പോപ്പ് താരത്തെ വെള്ളിത്തിരയിലെത്തിക്കുന്നത്. ചിത്രത്തില്‍ അലീഷാ പാടിയ ഗാനരംഗത്തില്‍ തന്നെയാണ് പ്രത്യക്ഷപ്പെടല്‍.

മുംബൈ സല്‍‌സയിലെ അവര്‍ തന്നെ പാടിയ ഗാനത്തിനു കൂടുതല്‍ അന്താരാഷ്ട്ര പ്രശസ്തി കിട്ടാനായിട്ടാണ് പാട്ടു രംഗത്തില്‍ അഭിനയിക്കുന്നതെന് ചിനായി വ്യക്തമാക്കുന്നു. മുമ്പ് ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടാനായി ആരും തന്നെ ഗൌരവമായി സമീപിക്കാഞ്ഞതു മൂലമാണ് നേരത്തേ സിനിമയില്‍ എത്താതിരുന്നത്.

മെയ്‌ഡ് ഇന്‍ ഇന്ത്യയ്‌ക്കു ശേഷം മിലിന്ദ് സോമനുമായി ഒരു ആല്‍ബം കൂടി അലീഷ പദ്ധതിയിടുന്നുണ്ട്. നേരത്തെ ‘ഷട്ട് അപ്പ് അന്‍ഡ് കിസ് മീ’ എന്ന ആല്‍ബത്തില്‍ മിലിന്ദിനെ പരിഗണിച്ചിരുന്നെങ്കിലും കഥാപാത്രത്തിനു അദ്ദേഹം അനുയോജ്യനല്ല എന്ന തോന്നലില്‍ മാറ്റി വയ്‌ക്കുകയായിരുന്നു.

‘ഷട്ട് അപ്പ് ആന്‍ഡ് കിസ് മീ’ പഴയ പ്രണയവും പുതിയ പ്രണയവും തമ്മിലുള്ള അതിര്‍ വരമ്പുകളാണ് വരച്ചു കാട്ടുന്നത് ആധുനിക ലോകത്ത് സമയമില്ലാത്ത മനുഷ്യനു വികാരങ്ങള്‍ പ്രകടമാക്കാനും കഴിയാതെ വരുന്നതാണ് പ്രമേയം. റീമിക്‍സുകള്‍ കൂടുതല്‍ ഡാന്‍സ് ചെയ്യാന്‍ ഉതകുന്നവയാണെങ്കിലും മോശമായ റീമിക്സുകളോട് താരത്തിനു താല്പര്യമില്ല.

WEBDUNIA|
ബോളീവുഡ് സിനിമകള്‍ക്കായി മുമ്പും പാടിയിട്ടുള്ള അലീഷ ഹെര്‍മാന്‍ ബേവജായ്‌ക്കൊപ്പമാണ് അടുത്ത പാട്ട്. വര്‍ഷങ്ങള്‍ക്കു ശേഷം മടങ്ങിവരുന്ന അലീഷ ലവ് സ്റ്റോറി 2050 ല്‍ ഹിപ് ഹോപ്പാണ് പരീക്ഷിക്കുന്നത്. ജീവിതം അത്‌ഭുതങ്ങള്‍ നടക്കുന്ന ഒന്നാണെന്നും എല്ലാം അതിന്‍റേതായ സമയത്തേ നടക്കുകയുള്ളെന്നും വിലയിരുത്തുന്നു. ‘ലവ് സ്റ്റോറി 2050’ല്‍ പാടിയതിനു ശേഷം ലോക പര്യടനത്തിനും ഒരുങ്ങുകയാണ് മധുര ഗായിക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :