പാരിസ് ഹില്‍ട്ടന്‍ ലൈസന്‍സ് ഇല്ലാതെ വണ്ടിയോടിച്ചതിന് ജയില്‍വാസം കഴിഞ്ഞ് മര്യാദക്കാരിയായി കഴിയുകയാണ്. ഇതിന് പിന്നാലെയാണ് എന്നും വിവാദങ്ങളുടെ കൂടെക്കഴിയുന്ന ബ്രിട്നിയും ലൈസന്‍സ് കേസില്‍ പെട്ടിരിക്കുന്നത്.
ബ്രിട്ട്‌നി ലൈസന്‍സ് ഇല്ലാതെ വണ്ടി ഓടിച്ചു എന്ന് മാത്രമല്ല പാര്‍ക്കിംഗ് ലോട്ടില്‍ കിടന്ന മറ്റൊരു കാര്‍ ഇടിച്ചു തെറിപ്പിച്ച് കടന്നുകളഞ്ഞു എന്നും കിം റിഫ്കിന്‍ എന്ന പരാതിക്കാരി പറയുന്നു. ഓഗസ്റ്റ് ആറിനാണ് സംഭവം നടന്നത്.
കലിഫോര്‍ണിയ സംസ്ഥാനത്ത് വണ്ടിയോടിക്കാനുള്ള പ്രത്യേക ലൈസന്‍സ് ഇല്ലാതിരുന്നതാണ് ബ്രിട്നിക്ക് വിനയായത്. കേസിനായി ലാ സിറ്റിയിലെ കോടതിയില്‍ എത്തിയ താരത്തിനെ പാപ്പരാസികള്‍ വെറുത വിട്ടില്ല. കോടതിയില്‍ വന്നിറങ്ങിയപ്പോഴേക്കും ഓടിയടുത്ത പാപ്പരാസികളുടെ മുന്നില്‍ എന്തുകൊണ്ടോ ഈ 23 കാരിയായ പോപ്പ് റാണി വിങ്ങിപ്പൊട്ടിപോയി.
ലൈസന്‍സ് ഇല്ലാതെ വണ്ടിയോടിച്ചതിനും ഇടിച്ച ശേഷം ഉത്തരവാദിത്തമില്ലാതെ കടന്നു കളഞ്ഞതിനുമാവും ബ്രിട്നിക്ക് സമാധാനം പറയേണ്ടി വരിക. ആറ് മാസം ജയിലും 1,000 ഡോളര്‍ വരെ പിഴയും ശിക്ഷ ലഭിക്കാവുന്ന കേസാണിത്.
ഒക്ടോബര്‍ 10 ന് ആയിരിക്കും കോടതി കേസ് പരിഗണിക്കുന്നത്.
ബ്രിട്നി മയക്ക് മരുന്ന് ഉപയോഗിക്കുമെന്ന് ഇവരുടെ മുന്‍ ബോഡിഗാര്‍ഡ് ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നടിച്ചതും ഇവരുടെ സ്വകാര്യ ജീവിതത്തിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്.