സീരിയസ്സായി ഒരു കാര്യം: ജിംകാരി

jim karry
FILEFILE
ഹോളീവുഡില്‍ കൊമേഡിയനാണെങ്കിലും ജിം കാരിയുടെ പുതിയ നടപടി ഒരു തമാശയുടെ രൂപത്തില്‍ ആരും പരിഗണിക്കില്ല. നോബല്‍ സമ്മാന ജേത്രിയായ ആംഗ് ജുംഗ് സ്യൂക്കിയെ വിടുതല്‍ ചെയ്യുന്നതിനായി വീഡിയോ ഷെയറിംഗ് വെബ്സൈറ്റായ യൂ ട്യൂബു വഴി അപേക്ഷിച്ചിരിക്കുകയാണ് ജിം കാരി.

വീഡിയോയില്‍ ബര്‍മ്മയില്‍ യു എസ് നടത്താന്‍ പോകുന്ന മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളെ കുറിച്ചും ജിം കാരി സംസാരിക്കുന്നു. കഴിഞ്ഞ 17 വര്‍ഷമായി സ്യൂക്കിയെ വീട്ടു തടവില്‍ കഴിയുകയാണ്.

“നെല്‍‌സണ്‍ മണ്ടേലയ്‌ക്കൊപ്പമോ മഹാത്‌മാഗാന്ധിക്ക് ഒപ്പമോ ആണ് സ്യൂക്കിയുടെ സ്ഥാനം. അമേരിക്കയിലെ മിക്കവര്‍ക്കും സ്യൂക്കിയെ കുറിച്ച് ഇപ്പോഴുമറിയില്ല.” യു ട്യൂബില്‍ ചൊവ്വാഴ്ച പോസ്റ്റു ചെയ്ത വീഡിയോ ചിത്രത്തില്‍ ജിം കാരി പറയുന്നു. പേര് ഓര്‍ത്തിരിക്കാന്‍ പ്രയാസമാണെന്നും ഉച്ചാരണ പിശകു മൂലം ‘ആംഗ് സങ്’ എന്നത് ‘അണ്‍ സംഗ്’ എന്നാകുന്നു എന്നും കാരി വ്യക്തമാക്കുന്നുണ്ട്.

ശരിക്കും പറഞ്ഞാല്‍ സ്യൂക്കി ഒരു ‘അണ്‍ സംഗ്’ ഹീറോ തന്നെയാണെന്നാണ് ജിം കാരി പറയുന്നത്. മണ്ടേല ജയിലില്‍ കിടന്നപ്പോള്‍ ഉണ്ടായതു പോലുള്ള ജന വികാരം സ്യൂക്കിയുടെ കാര്യത്തിലും ഉണ്ടാകണം. ബര്‍മ്മയുടെ യു എസ് ക്യാമ്പയില്‍ തലവന്‍‌മാരില്‍ പെടുന്ന ജെറെമി വൂഡ്‌റമും പറയുന്നു.

കടുത്ത ജനാധിപത്യ വാദിയായ സ്യൂക്കിയെ ബര്‍മ്മയിലെ പട്ടാള ഭരണ കൂടം യാങോംഗ് പട്ടണത്തിലെ സ്വന്ത വസതിയില്‍ കരുതല്‍ തടങ്കലില്‍ വച്ചിരിക്കുകയാണ്. പട്ടാള ഭരണ കൂടത്തിനെതിരെ രക്തരഹിത പ്രതിക്ഷേധം നടത്തിയതിനു അവര്‍ക്ക് 1991 ല്‍ നോബല്‍ സമ്മാനം ലഭിച്ചിരുന്നു.

WEBDUNIA|
“ബര്‍മ്മയുടെ ഭരണാധികാരി സൈനിക തലവന്‍ താന്‍ ഷ്വേയാണ്. കിഴക്കന്‍ ബര്‍മ്മയിലെ 3000 ഗ്രാമങ്ങളാണ് സൈനിക നടപടിയിലൂടെ താന്‍ ഷ്വേ നശിപ്പിച്ചത്. 1.5 മില്യണ്‍ ജനങ്ങള്‍ക്ക് വീടു നഷ്ടപ്പെട്ടു. ലോകത്തില്‍ മറ്റേതൊരു രാജ്യത്തു നടക്കുന്നതിനേക്കാള്‍ കൂടുതല്‍ കുട്ടികളെയാണ് സൈന്യത്തില്‍ ചേര്‍ക്കാന്‍ പിടിച്ചു കൊണ്ടു പോയത്.” കാരി യു ട്യൂബിലെ തന്‍റെ കോളത്തില്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :