ബോളിവുഡ് നടന്‍മാര്‍ക്ക് ചുംബനം മടുക്കുന്നോ? ചുംബന വീരന്‍ ഇമ്രാന്‍ ഹഷ്‌മി ചുംബനത്തോട് വിടപറയാനുള്ള പുറപ്പാടിലാണ്. അതിനു പിറകെ സല്‍മാനും ചുംബനം വയ്യെന്ന നിലപാടിലാണ്.
സല്‍മാന്‍ എന്തു ചെയ്താലും അത് വിവാദത്തിന് വഴി തുറന്നേക്കാം. എന്നാല്‍, ഈ നടന്‍റെ ഉള്ളില്‍ ഒരു കറതീര്‍ന്ന വ്യക്തിത്വം ഉണ്ടെന്നാണ് ഹോളിവുഡില്‍ നിന്നുള്ള വാര്‍ത്ത.
ആദ്യ ഹോളിവുഡ് സല്‍മാന്‍ ചിത്രം സംവിധാനം ചെയ്യുന്ന വില്ലാര്‍ഡ് കാരലാണ് സല്‍മാന്‍ ചുംബന രംഗത്തോട് അതൃപ്തി കാട്ടിയെന്ന് വെളിപ്പെടുത്തിയത്. ‘മാരി ഗോള്‍ഡില്‍’ ചുംബനത്തിനുള്ള അവസരം വേണ്ടെന്നാണ് സല്‍മാന്‍റെ നിലപാടെന്ന് കാരല്‍ പറയുന്നു. സംസ്കാരങ്ങളുടെ വ്യത്യാസമല്ലേ, സമ്മതിച്ചുകളയാം എന്നാണ് കാരലിന്‍റെയും പക്ഷം.
നിയന്ത്രിക്കാനാവാത്ത പല സ്വഭാവങ്ങളുമുണ്ട്. നിയമം പലപ്പോഴും തെറ്റിച്ചിട്ടുമുണ്ട്. പക്ഷേ നായികമാരെ ചുംബിക്കുന്ന കാര്യത്തില്‍ നിയമം പാലിക്കാന്‍ ആഗ്രഹിക്കുന്നു എന്ന് സല്‍മാന്‍ അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിലും അഭിപ്രായപ്പെട്ടിരുന്നു.