വിക്ടോറിയ പാര്‍ട്ടി നടത്തി തളര്‍ന്നു

PROPRO
ഇംഗ്ലീഷ് സോക്കര്‍ ടീം മുന്‍ നായകന്‍ ബെക്കാമിന്‍റെ ഭാര്യയും സ്പൈസ് ഗേള്‍‌സ് സുന്ദരിയുമായ വിക്ടോറിയാ ബെക്കാം ജന്‍‌മദിന പാര്‍ട്ടി നടത്തി കുഴഞ്ഞു. ഹോളിവുഡിലെ പ്രമുഖരെ പങ്കെടുപ്പിക്കാനായി ഈ ആഴ്ച മൂന്നാമത്തെ പാര്‍ട്ടിയിലാണ് വിക്ടോറിയാ പങ്കാളിയായത്. അവസാനത്തേതിലായിരുന്നു കൂടുതല്‍ ആഡംബരം നിറഞ്ഞത്.

ലോസ് ഏഞ്ചല്‍‌സിലെ വെനേറ്റോ റെസ്റ്റോറന്‍റില്‍ ഞായറാഴ്ച നടന്ന ജന്‍‌മദിന പാര്‍ട്ടിയുടെ പ്രധാന ആകര്‍ഷണം ഹോളീവുഡ് സൂപ്പര്‍താരം ടോം ക്രൂയിസും ഭാര്യ കാത്തിയുമായിരുന്നു. ബെക്കാമും ഭാര്യയും മിന്നിത്തിളങ്ങിയതിനേക്കാള്‍ പര്‍ട്ടിയിലെ തിളക്കം ടോം ക്രൂയിസിനും കാത്തി ഹോം‌സിനുമായിരുന്നെന്നാണ് അണിയറ സംസാരം.

ഇവര്‍ക്കു പുറമേ സര്‍ എല്‍ട്ടണ്‍ ജോണ്‍ കാമുകി ഡേവിഡ് ഫര്‍ണിഷ്, യുവ നടന്‍ വില്‍ സ്മിത്ത് പങ്കാളി ബെക്കിന്‍സേല്‍, പാട്ടുകാരന്‍ ഉഷര്‍ വീട്ടമ്മയായി നിരാശപ്പെട്ടിരിക്കുന്ന ഇവാ ലംഗോറിയ‍, ഗ്വെന്‍ ഡെഫാനി ആന്‍ഡ് സീന്‍ കോംബ്സ് അങ്ങനെ പോകുന്നു പാര്‍ട്ടിയില്‍ പങ്കെടുത്ത സൂപ്പര്‍ ജോഡികള്‍.

WEBDUNIA|
മുന്‍ കാമുകി കിം പോര്‍ട്ടറുമായി സീന്‍ സൌഹൃദം പുതുക്കുകയും ചെയ്തു. അഞ്ചു ദിവസത്തിനിടയില്‍ പോഷിന്‍റെ മൂന്നാമത്തെ ബര്‍ത്ത് ഡെ പാര്‍ട്ടിയായിരുന്നു ഇത്. കേറ്റും ഇവയുമായി ബുധനാഴ്ച ഇവയുടെ റെസ്റ്റോറെന്‍റില്‍ പാര്‍ട്ടി കൂടിയ വിക്ടോറിയ വ്യാഴാഴ്ച ബെക്കാമിനും കുട്ടികള്‍ക്കും ഒപ്പം യഥാര്‍ത്ഥ പിറന്നാള്‍ ദിനമായ വ്യാഴാഴ്ചയും വിരുന്നില്‍ പങ്കാളികളായിരുന്നു. ഇപ്പോഴും ചെറുപ്പമായി തുടരുന്ന വിക്ടോറിയയ്‌ക്ക് 34 വയസ്സ് തികഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :