ബ്രിട് പണി ഇല്ലാതാക്കും!

PRO
ബ്രിട്നി ആശുപത്രിയിലായിട്ടും വാര്‍ത്തകളില്‍ അവര്‍ എപ്പോഴും സ്ഥാനം പിടിക്കുന്നു. ഇപ്പോളിതാ ഈ പോപ് സുന്ദരിയുടെ മെഡിക്കല്‍ റിക്കോഡുകള്‍ വരുത്തിയ വിനയാണ് വാര്‍ത്തയാവുന്നത്.

ബ്രിട് മനോരോഗ ചികിത്സയ്ക്കെത്തിയ ലോസ്‌ഏഞ്ചല്‍‌സിലെ യു‌സി‌എല്‍‌എ ആശുപതിയിലെ ജോലിക്കാര്‍ക്കാണ് അവരുടെ മെഡിക്കല്‍ റിക്കോഡുകള്‍ വിനയായിരിക്കുന്നത്. ബ്രിട്നിയല്ലേ, വിവാദമല്ലേ എന്നൊക്കെ കരുതി ഇവര്‍ ഈ പോപ് താരത്തിന്‍റെ മെഡിക്കല്‍ റിക്കോഡുകള്‍ വായിച്ചത് ആശുപത്രിയധികൃതര്‍ ക്ഷമിക്കുന്ന മട്ടില്ല.

ജനുവരിയില്‍ ബ്രിട് ആശുപത്രിയില്‍ എത്തിയപ്പോള്‍ അവസരം ലഭിച്ച ജോലിക്കാരെല്ലാം അവരുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് വായിച്ച് മനസ്സിലാക്കി. ഇത്തരത്തില്‍ പ്രവര്‍ത്തിച്ച 13 ജോലിക്കാരെ പിരിച്ചു വിടുമെന്നും മറ്റ് 12 പേര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നുമാണ് ആശുപത്രിയധികൃതര്‍ നല്‍കുന്ന സൂചന.

സ്പിയേഴ്സിന്‍റെ മെഡിക്കല്‍ റിക്കോര്‍ഡ് “അനധികൃത പരിശോധന“ നടത്തിയതിന് ഇതാദ്യമായിട്ടൊന്നുമല്ല ആശുപത്രിയില്‍ നിന്ന് ജോലിക്കാരെ പിരിച്ചുവിടുന്നത്. 2005 ല്‍ ബ്രിട് ആദ്യത്തെ കുട്ടിക്ക് ജന്‍‌മം നല്‍കിയപ്പോഴും ഇത്തരത്തില്‍ നിരവധി ആശുപത്രി ജീവനക്കാര്‍ ജോലി നഷ്ടപ്പെടുത്തിയിരുന്നുവത്രേ!

PRATHAPA CHANDRAN|
ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബ്രിട്നിക്ക് ഇപ്പോഴും സ്വത്തിന്‍റെ മേല്‍ നിയന്ത്രണം ലഭിച്ചിട്ടില്ല. കുട്ടികളുമായി ഇടപഴകുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :