‘10,000 ബി സി’ തകര്‍പ്പന്‍ ഹിറ്റ്

PROPRO
ചരിത്രാതീത കാലഘട്ടത്തിന്‍റെ കഥ പറഞ്ഞുകൊണ്ട് ലോക സിനിമാരംഗത്തേക്കെത്തിയ ഹോളീവുഡ് ചിത്രം ‘10,000 ബി സി’ സിനിമാ രംഗത്ത് ചരിത്രം രചിക്കുകയാണ്. ചരിത്രാതീത കാലത്തെ പക്ഷി മൃഗാദികളും അടിമ വ്യാപാരികളുമായും നായകന്‍ നടത്തുന്ന പോരാട്ടം ലോക പ്രേക്ഷകരെ രസിപ്പിച്ചെന്ന് തന്നെയാണ് ചിത്രം നല്‍കുന്ന സൂചനകള്‍.

ചിത്രത്തിന്‍റെ വിതരണക്കാരായ വാര്‍നര്‍ ബ്രോസിന്‍റെ ഒരാഴ്ച മുമ്പത്തെ കണക്കുകള്‍ പ്രകാരം 61 ദശലക്ഷം ഡോളറാണ് ചിത്രം സമ്പാദിച്ചത്. ഇതില്‍ വടക്കന്‍ അമേരിക്കയുടെ മാത്രം സംഭാവന 3,410 തീയറ്ററുകളിലായി 35.7 ദശലക്ഷത്തോളം വരും. സമീപ കാലത്തെ പല ഹോളിവുഡ് ചിത്രങ്ങളും ഇതിന്‍റെ പിന്നിലാണെന്നാണ് കേള്‍ക്കുന്നത്.

പുതുമുഖ താരം സ്റ്റീവന്‍ സ്ട്രൈറ്റ് നായകനായ ചിത്രത്തിന്‍റെ സംവിധായകന്‍ ‘ഇന്‍ഡിപെന്‍ഡഡ് ഡേ’, ‘ഡേ ആഫ്റ്റര്‍ ടുമാറോ’ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങള്‍ ഒരുക്കിയ റോളണ്ട് എമെറിച്ചായിരുന്നു. സാങ്കേതിക മികവില്‍ മികച്ച ദൃശ്യങ്ങള്‍ ചമച്ചിരിക്കുന്ന ചിത്രം ബോക്‍സ് ഓഫീസ് റിക്കോഡുകളില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കി കുതിക്കുകയാണ്.

മാര്‍ച്ച് ആദ്യം റിലീസ് ചെയ്ത ചിത്രങ്ങളില്‍ വന്‍ കിട വിപണിയായ സ്പെയിനിലും മെക്‍സിക്കോയിലുമെല്ലാം ചിത്രം തന്നെയായിരുന്നു മുന്നില്‍ സ്പെയിനില്‍ 4.5 ദശലക്ഷം വാരിയ ചിത്രം മെക്‍സിക്കോയില്‍ കണ്ടെത്തിയത് 3.8 ദശ ലക്ഷം ഡോളറായിരുന്നു. ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഇറ്റലിയിലും ഇംഗ്ലണ്ടിലും എത്തിയ ചിത്രം അവിടെയും വെന്നിക്കൊടി നാട്ടി.

WEBDUNIA|
ഫോട്ടോഗാലറികാണാന്‍ ക്ലിക്ക് ചെയ്യുക


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :