ആദ്യം ഹാരി പിന്നാലെ പോള്‍ വാക്കര്‍; ഫാസ്റ്റ് ആൻഡ് ഫ്യൂരിയസിന്റെ സെറ്റില്‍ വീണ്ടും അപകടം - ഞെട്ടലോടെ വിന്‍ഡീസല്‍

  fast and furious , stuntman injury , windisel , ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് , അപകടം , വിന്‍ഡീസല്‍
ന്യൂയോര്‍ക്ക്| Last Modified ബുധന്‍, 24 ജൂലൈ 2019 (08:03 IST)
ആരാ‍ധകരുടെ ഇഷ്‌ടസിനിമയായ ഫാസ്റ്റ് ആൻഡ് ഫ്യൂരിയസിന്റെ ചിത്രീകരണത്തിനിടെ അപകടം തുടര്‍ക്കഥയാകുന്നു. ഉയരത്തില്‍ നിന്ന് വീണ സ്‌റ്റണ്ട് താരത്തിന്റെ തലയ്‌ക്ക് പരുക്കേറ്റു. സെറ്റിലുണ്ടായിരുന്ന നായകൻ വിൻ ഡീസലിനെ പോലും ഞെട്ടിച്ച അപകടമായിരുന്നു.

തലയ്‌ക്ക് പരുക്കേറ്റ സ്‌റ്റണ്ട് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതേ തുടര്‍ന്ന് ഏറെനേരം ചിത്രീകരണം നിര്‍ത്തിവയ്‌ക്കേണ്ടി വന്നു.

ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് പരമ്പരയിലെ ഒമ്പതാം ചിത്രം
വാര്‍ണര്‍ ബ്രദേഴ്‍സിന്റെ ലീവ്‍സ്‍ഡെന്നിലെ സ്റ്റുഡിയോയിലെ സെറ്റിലായിരുന്നു ചിത്രീകരിച്ചുകൊണ്ടിരിക്കുമ്പോഴാണ് അപകടം.

നേരത്തെയും ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ്‍ സിനിമയുടെ ചിത്രീകരണത്തിനിടെ അപകടമുണ്ടായിട്ടുണ്ട്. ട്രിപ്പിള്‍ എക്സ് ചിത്രീകരണത്തിനിടെ ഹാരി ഒ കോണര്‍ അപകടത്തില്‍ പെട്ട് മരിച്ചിരുന്നു. 2013ല്‍ ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് ചിത്രീകരിച്ചുകൊണ്ടിരിക്കുമ്പോഴാണ് പോള്‍ വാക്കര്‍ വാഹനാപകടത്തില്‍ മരിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :