സെറ്റാ ജോണ്‍സ് പ്രണയത്തില്‍

PROPRO
പ്രണയത്തിനു പ്രായം തടസ്സമാണോ? തിളക്കമാര്‍ന്ന സൌന്ദര്യമുണ്ടെങ്കിലും കാതറീനാ സെറ്റാ ജോണ്‍സ് നാല്‍പ്പതുകളിലാണ്. ഹോളിവുഡ് സൂപ്പര്‍ ഹിറ്റ് ‘നാഷണല്‍ ട്രഷറര്‍‍’ താരം ജസ്റ്റിന്‍ ബാര്‍ത്ത മുപ്പതിലേക്കും കടക്കുന്നു. പത്ത് വയസ് വ്യത്യാസം വരുന്ന ഇരുവരും പ്രണയിക്കുമ്പോഴോ?

കാതറീന സെറ്റാ ജോണ്‍സിന് ഇത്തവണത്തെ കാമുകന്‍ ആകുന്നത് അമേരിക്കന്‍ നടനായ ജസ്റ്റിന്‍ ബാര്‍ത്തയാണ്. പുതിയ റൊമാന്‍റിക് കോമഡി റീബൌണ്ടിലാണ് ഈ പ്രായ വ്യത്യാസക്കാരുടെ പ്രണയം. ചിത്രത്തില്‍ ബാര്‍ത്ത 25 കാരനാകുന്നു. കതറീന മദ്ധ്യ വയസ്ക്കയും. ജസ്റ്റിന്‍ ബാര്‍ത്തയുടെ യഥാര്‍ത്ഥ പ്രായം 29, കാതറീനയ്‌ക്ക് 38 വയസ്സും.

അമ്മ മാത്രമുള്ള അയല്‍ക്കാരിയായ മദ്ധ്യവയസ്ക കാതറീനയെ ബാര്‍ത്ത പ്രണയിക്കുന്നതാണ് ചിത്രം പറയുന്നത്. എന്നാല്‍ വിരോധാഭാസം അതൊന്നുമല്ല. ചിത്രത്തിന്‍റെ സംവിധായകന്‍ ബാര്‍ട്ട് ഫ്രണ്ട്‌‌ലിച്ചിന്‍റെ യഥാര്‍ത്ഥ ജീവിതം തന്നെ ഇതാണ്. ഭാര്യ ജൂലിയാന മൂറിനേക്കാള്‍ പത്ത് വയസ്സ് ഇളയതാണ് ഫ്രണ്ട്‌ലിച്ച്. സ്വന്തം കഥ തന്നെയാ‍ണോ സിനിമയാകുന്നത്.

എന്തായാലും ഒരു മദ്ധ്യവയസ്ക്കയും യുവാവും തമ്മിലുള്ള അസാധാരണമായ പ്രണയം ഈ മാസം ന്യൂയോര്‍ക്കില്‍ ചിത്രീകരണം തുടങ്ങും. സിനിമയുടെ പിന്നണിക്കാരനായി ഹോളീവുഡില്‍ പ്രവര്‍ത്തനം തുടങ്ങിയ ജസ്റ്റിന്‍ ബാര്‍ത്ത നാഷണല്‍ ട്രഷറര്‍ എന്ന പരമ്പര ചിത്രത്തില്‍ അഭിനയിച്ചു തുടങ്ങിയതോടെയാണ് മികച്ച വേഷങ്ങള്‍ തേടിയെത്തിയത്.

WEBDUNIA|
ഫ്രണ്ട്‌ലിച്ചിന്‍റെ കഴിഞ്ഞ ചിത്രമായ ട്രസ്റ്റ് ദി മാനിലും ബാര്‍ത്തയ്‌ക്ക് വേഷമുണ്ടായിരുന്നു. നാഷണല്‍ ട്രഷറില്‍ സൂപ്പര്‍ താരം നിക്കോളാസ് കേജായിരുന്നു നായകനെങ്കിലും ബാര്‍ത്തയുടെ റിലെ പൂള്‍ എക്‍സ്പര്‍ട്ട് ശ്രദ്ധിക്കപ്പെട്ടിരുന്നു. ടൊറന്‍റോ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ അംഗീകാരം ലഭിച്ച ചിത്രം ബോക്‍സോഫീസിലും 1.5 ദശലക്ഷം ഡോളറാണ് വാരിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :