കേറ്റ് മോസിന്‍റെ സമയം കഴിഞ്ഞു?

PROPRO
ബ്രിട്ടീഷ് മോഡല്‍ കേറ്റ്മോസിന്‍റെ സമയം കഴിഞ്ഞുവോ? സൂപ്പര്‍ മോഡലും ഹോളിവുഡ് താരവും ഒക്കെയായ ചൂടന്‍ സുന്ദരിയ്ക്കെതിരെ അങ്ങനെ ഒരു സംശയം വിപണിയിലാണ്. ഇനി ആരാധകര്‍ക്ക് അങ്ങനെയൊന്നും ഇല്ലെങ്കിലും സെക്‍സി അടിവസ്ത്രങ്ങള്‍ രൂപ കല്‍‌പന ചെയ്യുന്ന ഏജന്‍റ് പ്രൊവോക്കേറ്ററിന് ഇത് തോന്നിത്തുടങ്ങിയിട്ട് കുറേ നാളായി.

ഈ സംശയം കേറ്റ്മോസിനു നഷ്ടമാക്കിയത് ഒന്നും രണ്ടും പൌണ്ടല്ല. 500,000 ആയിരുന്നു. മോഡലിംഗ് രംഗത്ത് അത്രയൊന്നും അറിയപ്പെടാത്ത ബ്രസീലില്‍ നിന്നുള്ള 20 കാരിയായ കേമി അലീസ് ഡല്ലാലായിരുന്നു ഈ അവസരം തട്ടിയെടുത്തത്. തന്നേക്കാള്‍ 14 വയസ്സ് ഇളപ്പമുള്ള അലീസയുടെ ഭാഗ്യത്തില്‍ കേറ്റ് തന്നെ അമ്പരന്നിരിക്കുക ആണ്.

കമ്പനി അലീസയുമായുള്ള രഹസ്യ ഫോട്ടോ ഷൂട്ടും നടത്തിക്കഴിഞ്ഞു. സെപ്തംബറില്‍ പുതിയ പരസ്യം വെളിച്ചം കണ്ട് തുടങ്ങും. ഇത് കേറ്റിന്‍റെ വിവാഹവസ്ത്ര പ്രചരണത്തേക്കാള്‍ ശക്തി പ്രാപിക്കുമെന്ന് തന്നെയാണ് കരുതുന്നത്.

ലോകത്തിടനീളമായി കേറ്റ് മോഡലായ ഉല്‍പ്പന്നങ്ങള്‍ നന്നായി സ്വീകരിക്കപ്പെടുമ്പോള്‍ അടിവസ്ത്ര കമ്പനിയുടെ പുതിയ തീരുമാനം ആരാധകരുടെയും നെറ്റി ചുളിക്കുന്നുണ്ട്. എന്നാല്‍ കേറ്റിന്‍റെ സമയമൊക്കെ പോയെന്ന് കൂളായിട്ടാണ് പ്രൊവോക്കേറ്ററിന്‍റെ വക്താക്കള്‍ പറയുന്നത്. അതിനു പുറമേ അലീസയെ പോലെയുള്ള പുതുമുഖങ്ങളെയാണ് ഇനി ആവശ്യമെന്ന് കമ്പനി പറഞ്ഞതായി സണ്‍ മാസിക വക്താക്കളെ ഉദ്ധരിച്ച് പ്രസിദ്ധപ്പെടുത്തിയ വാര്‍ത്തിയില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം സ്ഥാപനത്തിന്‍റെ സഹ ഉടമ സെറീനാ റീസുമായി കേറ്റിനുണ്ടായിരുന്ന ബന്ധത്തിന് ഉലച്ചില്‍ തട്ടിയതാണ് കാരണമെന്നും അണിയറയില്‍ കേള്‍ക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം കേറ്റുമായി ഉണ്ടാക്കിയിരുന്ന പരസ്യ മോഡല്‍ കരാര്‍ ഇതുവരെ കമ്പനി പുതുക്കാതിരുന്നതിന്‍റെ പിന്നിലെ ചേതോ വികാരം ഇതാകാമെന്നാണ് വിലയിരുത്തല്‍.

WEBDUNIA|
വിവാഹ വസ്ത്രങ്ങളുടെ പരസ്യങ്ങളില്‍ നിന്നും കേറ്റ് പിന്‍‌മാറിയതിനു പിന്നാലെ മറ്റു ചില വസ്ത്ര നിര്‍മ്മാതാക്കളും കേറ്റിനെ തങ്ങളുടെ മോഡല്‍ സ്ഥാനത്ത് നിന്നും മാറ്റി. മാര്‍ച്ചില്‍ വെസ് സെന്‍റ് ലൂറന്‍റ് കേറ്റിനെ മാറ്റി നവോമി കാം‌ബെല്ലിനു അവസരം നല്‍കി. ബര്‍ബെറിയില്‍ കേറ്റിനു പകരക്കാരിയയത് 22 കാരി ആഗ്‌നസ് ഡെയ്‌ന്‍ ആയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :