ജൂലി ഡ്രഗ് വീഡിയോയില്‍

IFM
ഓസ്കാര്‍ ജേതാവ് ആഞ്ചലീന ജൂലി വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. ഇത്തവണ അത്ര നല്ല കാര്യത്തിനല്ല മാധ്യമ കണ്ണുകള്‍ ജൂലിയെ തേടിയെത്തുന്നതെന്നു മാത്രം.

ഒരു മയക്കുമരുന്ന് കേന്ദ്രത്തില്‍ വച്ചെടുത്ത വീഡിയോയിലെ ആഞ്ചലീന ജൂലിയാണ് ഇപ്പോള്‍ മാധ്യമങ്ങളുടെ ഇഷ്ട വിഷയം. ഇവര്‍ വേദനയിലൂടെ ലൈംഗിക തൃപ്തി നേടുന്നതിനെ കുറിച്ച് സംസാരിക്കുന്നതു വീഡിയോ ദൃശ്യത്തില്‍ കാണാം. ആഞ്ചലീനയുടെ അടുത്തിരിക്കുന്ന സ്ത്രീ ഹെറോയിന്‍ പുകയ്ക്കുന്നുണ്ട്. എന്നാല്‍,ആഞ്ചലീന മയക്കുമരുന്ന് ഉപയോഗിക്കുന്ന ദൃശ്യം വീഡിയോയില്‍ ഇല്ല.

ആരെയെങ്കിലും കെട്ടിയിട്ടോ വേദനിപ്പിച്ചോ ലൈംഗിക കേളികളില്‍ ഏര്‍പ്പെടുന്നതിനെ കുറിച്ച് ആഞ്ചലീന സംസാരിക്കുന്നത് വീഡിയോയില്‍ പകര്‍ത്തിയിരിക്കുന്നു. വളര്‍ത്തു മൃഗങ്ങള്‍ ചാവാനിടയായ സാഹചര്യത്തെ കുറിച്ചും വിഡിയോയില്‍ പറയുന്നുണ്ട്. എലി നീല ചായം മുക്കിയപ്പോഴും മറ്റുചില വളര്‍ത്തു മൃഗങ്ങള്‍ വെയിലേറ്റുമാണ് ചാവാനിടയായതെന്നും ആഞ്ചലീന പറയുന്നു.

ആഞ്ചലീനയ്ക്ക് 23 വയസ് ഉള്ളപ്പോള്‍ എടുത്ത വിഡിയോ ആണ് പ്രചാരത്തിലിരിക്കുന്നത്. ഇപ്പോള്‍ 32 വയസ്സുള്ള ഈ നടിയുടെ ഡ്രഗ് വീഡിയോ സണ്‍ പത്രത്തിന്‍റെ വെബ്സൈറ്റില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

ഭര്‍ത്താവ് ബ്രാഡ്പിറ്റുമായി ശാന്തമായ ജീവിതം നയിക്കുന്ന ആഞ്ചലീന മയക്കുമരുന്ന് വീഡിയോ ദൃശ്യങ്ങളൊന്നും അത്ര കാര്യമാക്കുന്നില്ല. മിക്കവാറും എല്ലാ തരം മയക്കുമരുന്നുകളും ഉപയോഗിച്ചിട്ടുണ്ട് എന്ന് ആഞ്ചലീന സമ്മതിക്കുന്നു. എന്നാല്‍, ഈ ശീലം വളരെ പണ്ടു തന്നെ ഉപേക്ഷിച്ചു എന്നും ഈ ഹോളിവുഡ് സൂപ്പര്‍ നടി കൂട്ടിച്ചേര്‍ക്കുന്നു.
PRATHAPA CHANDRAN|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :