അമ്മയാകുന്നത് ഏറ്റവും വലിയ സാഹസികത!

WEBDUNIA| Last Modified ശനി, 17 ജൂലൈ 2010 (20:55 IST)
അമ്മയാകുന്നതാണ് ലോകത്തിലെ ഏറ്റവും സാഹസികമായ കാര്യമെന്ന് ഹോളിവുഡ് നടി ആഞ്ചലീന ജോളി. “ഞാന്‍ വിമാനം പറത്തിയിട്ടുണ്ട്. ബ്രാഡ് പിറ്റിനൊപ്പം ബൈക്കോടിച്ചിട്ടുണ്ട്. മുന്‍‌നിശ്ചയമില്ലാതെ അപരിചിതമായ പ്രദേശങ്ങളില്‍ എത്തിപ്പെട്ടിട്ടുണ്ട്. എന്നാല്‍ അതിനേക്കാളൊക്കെ സാഹസികമായ കാര്യം അമ്മയാകുന്നതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു” - ആഞ്ചലീന ജോളി പറഞ്ഞു.

ബ്രാഡ് പിറ്റ് - ആഞ്ചലീന ദമ്പതികള്‍ക്ക് ആറു കുട്ടികളാണുള്ളത്. ഇതില്‍ മൂന്നുപേരെ ആഞ്ചലീന ദത്തെടുത്തതാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :