കുട്ടി പുകവലിക്കുന്ന ചിത്രം ജനപ്രിയ മൈക്രോബ്ലോഗിംഗ് സൈറ്റായ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് മാതാവ് കുടുങ്ങി. ചിത്രം പോസ്റ്റ് ചെയ്തതിനെതിരെ പ്രതിഷേധം വ്യാപകമായിട്ടുണ്ട്. ഇത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ യു എസ് നിയമവിദഗ്ധര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, പത്തൊമ്പതുകാരിയായ മാതാവ് തമാശയ്ക്കാണ് തന്റെ കുഞ്ഞ് പുകവലിക്കുന്ന ചിത്രമെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതെന്ന് പറഞ്ഞു.
ഫ്ലോറിഡ ഡിപ്പാര്‍ട്മെന്റ് ഓഫ് ചിള്‍ഡ്രന്‍ ആന്‍ഡ് ഫാമിലീസും മാതാവിനെതിരെ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. കുട്ടി പുകവലിക്കുന്നില്ലെന്ന് ചിത്രം കാണുന്ന ആര്‍ക്കും മനസ്സിലാകുമെന്നും അതില്‍ പുകവലിക്കാനുള്ള ബൌള്‍ ഇല്ലായിരുന്നു. തമാശയ്ക്ക് ഇത്തരമൊരു ചിത്രമെടുത്തത് തെറ്റായി കാണുന്നില്ലെന്നും മാതാവ് പറഞ്ഞു.
കുഞ്ഞിനെ പുകവലിക്കാരനായി കാണാന്‍ താന്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ല. ഇതൊരു തെറ്റാണെങ്കില്‍ ജയിലില്‍ പോകാന്‍ തയ്യാറാണെന്നും യുവതി പറഞ്ഞു. ഇത്തരത്തിലുള്ള ചിത്രങ്ങള്‍ പൊതുജനത്തിന് മുന്നില്‍ പ്രസിദ്ധീകരിക്കുന്നത് അമേരിക്കയില്‍ വലിയ തെറ്റായാണ് കാണുന്നത്. ഇത് മറ്റു കുട്ടികള്‍ക്കും പ്രേരണയാകുമെന്നതിലാണ് ഇതെന്നും നിയമവിദഗ്ധര്‍ പറയുന്നു.