രാമായണപാരായണം-ഇരുപത്തിനാലാം‌‌ദിവസം

WEBDUNIA|

രാവണാദികളുടെ ആലോച

അക്കഥ നില്‍ക്കെ, ദശരഥപുത്രരു-
മര്‍ക്കാത്മജാദികളായ കപികളും
വരാന്നിധിക്കു വടക്കേക്കര വന്നു
വാരിധിപോലെ പരന്നോരനന്തരം
ശങ്കാവിഹീനം ജയിച്ചു ജഗത്രയം
ലങ്കയില്‍ വാഴുന്ന ലങ്കേശ്വരന്‍ തദാ
മന്ത്രികള്‍ തമ്മെ വരുത്തി വിരവൊടു
മന്ത്രനികേതനം പുക്കിരുന്നീടിനാന്‍.
ആദ്രിതേയാസുരേന്ദ്രാദികള്‍ക്കുമതു-
താതൊരു കര്‍മ്മങ്ങള്‍ മാരുതി ചെയ്തതും
ചിന്തിച്ചു ചിന്തിച്ചു നാണിച്ചു രാവണന്‍
മന്ത്രികളോടു കേള്‍പ്പിച്ചാനവസ്ഥകള്‍
“മാരുതി വന്നിവിടെച്ചെയ്ത കര്‍മ്മങ്ങ-
ളാരുമറിയാതിരിക്കയുമില്ലല്ലോ.
ആര്‍ക്കും കടക്കരുതാതൊരു ലങ്കയി-
ലൂക്കോടു വന്നകം പുക്കൊരു വാനരന്‍
ജാനകി തന്നെയും കണ്ടു പറഞ്ഞൊരു
ദീനതകൂടാതഴിച്ചാനുപവനം
നക്തഞ്ചരന്മാരെയും വധിച്ചെന്നുടെ
പുത്രനാമക്ഷകുമാരനേയും കൊന്നു
ലങ്കയും ചുട്ടുപൊള്ളിച്ചു സമുദ്രവും
ലംഘനംചെയ്തൊരു സങ്കടമെന്നിയേ
സ്വസ്ഥനായ് പോയതോര്‍ത്തോളം നമുക്കുള്ളി-
ലെത്രയും നാണമില്ലൊരു സംശയം.
ഇപ്പോള്‍ കപികുലസേനയും രാമനു-
മബ്‌ധിതന്നുത്തരതീരേ മരുവിനാര്‍
കര്‍ത്തവ്യമെന്തു നമ്മാലിനിയെന്നതും
ചിത്തേ നിരൂപിച്ചു കല്‌പിക്ക നിങ്ങളും
മന്ത്രവിശാരദന്മാര്‍ നിങ്ങളെന്നുടെ
മന്ത്രികള്‍ ചൊന്നതു കേട്ടതുമൂലമായ്
വന്നീലൊരാപത്തിനിയും മമ ഹിതം
നന്നായ് വിചാരിച്ചു ചൊല്‍‌കുവിന്‍ വൈകാതെ.
എന്നുടെ കണ്ണുകളാകുന്നതും നിങ്ങ-
ളെന്നിലെ സ്നേഹവും നിങ്ങള്‍ക്കചഞ്ചലം.
ഉത്തരം മധ്യമം പിന്നേതധമവു-
മിത്ഥം ത്രിവിധമായുള്ള വിചാരവും
സാദ്ധ്യമിദ്വമിദം ദുസ്സാദ്ധ്യമാമിദം
സാദ്ധ്യമല്ലെന്നുള്ള മൂന്നു പക്ഷങ്ങളും
കേട്ടാല്‍ പലര്‍ക്കുമൊരുപോലെ മാനസേ
വാട്ടമൊഴിഞ്ഞു തോന്നീടുന്നതും മുദാ.
തമ്മിലന്യോന്യം പറയുന്ന നേരത്തു
സമ്മതം മാമകം നന്നുനന്നിദൃശം
എന്നുറച്ചൊന്നിച്ചു കല്‌പിപ്പതുത്തമം.
പിന്നെ രണ്ടാമതു മദ്ധ്യമം ചൊല്ലുവാന്‍
ഓരോതരം പറഞ്ഞുനങ്ങളുള്ളതു
തീരുവാനായ് പ്രതിവാദിച്ചനന്തരം
നല്ലതിനെന്നൈകമത്യാമായേവനു-
മുള്ളിലുറച്ചു കല്‌പിച്ചു പിരിവതു
മദ്ധ്യമമായുള്ള മന്ത്രമതെന്നിയേ
ചിത്താഭിമാനേന താന്‍ താന്‍ പറഞ്ഞതു
സാധിപ്പതിന്നു ദുസ്തര്‍ക്കം പറഞ്ഞതു
ബാധിച്ചു മറ്റൊന്നും പറഞ്ഞീര്‍ഷ്യയാ
കാലുഷ്യചേതസാ കല്‌പിച്ചുകൂടാതെ
കാലവും ദീര്‍ഗ്ഘമായിട്ടു പരസ്പരം
നിന്ദയും പൂണ്ടു പിരിയുന്ന മന്ത്രമോ
നിന്ദ്യമായുള്ളോന്നധമമതെത്രയും
എന്നാലിവിടെ നമുക്കെന്തു നല്ലതെ-
ന്നൊന്നിച്ചു നിങ്ങള്‍ വിചാരിച്ചു ചൊല്ലുവിന്‍.”



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :