മദ്യം കാലഭൈരവന് ഇഷ്ട നിവേദ്യം

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 22 നവം‌ബര്‍ 2022 (15:11 IST)
പ്രസിദ്ധമായ മഹാകാലേശ്വര ക്ഷേത്രത്തിന് അഞ്ച് കിലോമീറ്റര്അകലെയാണ് കാലഭൈരവ ക്ഷേത്രം. ക്ഷേത്രത്തിന് സമീപമുളള കടകളില് കാലഭൈരവന് അര്പ്പിക്കാനുള്ള പൂക്കളും മദ്യവും മറ്റുമായി കച്ചവടക്കാര്ഭക്തജനങ്ങളെ കാത്തിരിക്കുന്നു.

ഇവിടെ വരുന്ന ഓരോ ഭക്തനും കാലഭൈരവന് മദ്യം അര്പ്പിക്കുമെന്ന് പരിസരവാസികള്പറയുന്നു. മദ്യം കാലഭൈരവന്റെ ചുണ്ടില്എത്തേണ്ട താമസമേയുള്ളൂ. പിന്നീട് മദ്യം അപ്രത്യക്ഷമാകും.

ക്ഷേത്രത്തിനുള്ളില്കയറിയാല്, ഭക്തജനങ്ങളുടെ വന്കൂട്ടം കാണാം. എല്ലാവരുടെയും കൈവശം പൂക്കളും നാളീകേരവും ഒരു കുപ്പി മദ്യവും ഉണ്ടാകും. ഭക്തജനങ്ങള്‌നല്കുന്ന മദ്യം പൂജാരി മന്ത്രോച്ചാരണങ്ങളോടെ കാലഭൈരവ വിഗ്രഹത്തിന്റെ ചുണ്ടിലോട്ട് അടുപ്പിക്കുകയും മദ്യം താലത്തില്‌നിന്ന് അപ്രത്യക്ഷമാകുന്ന അത്ഭുതവുമാണ് നമുക്കിവിടെ കാണാന്കഴിയുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :