അനിഴം നക്ഷത്രക്കാര്‍ അറിയേണ്ട ചില കാര്യങ്ങള്‍

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 18 ഓഗസ്റ്റ് 2022 (15:37 IST)
അനിഴം നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ പല കഷ്ടതകളും അനുഭവിക്കേണ്ടി വരും. ഇതുകൊണ്ട് തന്നെ ജീവിതത്തോട് മത്സരിച്ചു തന്നെ മുന്നേറേണ്ടതായും വരുന്നു. സഹജീവികളോട് വലിയ കാരുണ്യമുള്ളവരാണ്.പലപ്പോഴും
വിഷാദാത്മകത്വം ഇവര്‍ക്കുള്ളില്‍ നിലകൊള്ളുന്നു.

താന്‍ കൈകാര്യം ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചു തന്നെ ഇവര്‍ തുടര്‍ച്ചയായി ചിന്തിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ട് നിസ്സാരകാര്യങ്ങള്‍ തന്നെ ഇവരുടെ മന:ശക്തിയെ നശിപ്പിക്കും.

2022 അനിഴം നക്ഷത്രക്കാര്‍ക്ക് നല്ലതാണ്. സേവന രംഗത്ത് മികച്ച അംഗീകാരത്തിനു പാത്രമാവും. കുടുംബത്തില്‍ ഐശ്വര്യവും സമാധാനവും ഫലം. ആരോഗ്യ നില ഉത്തമം. സന്താനങ്ങളും മാതാപിതാക്കളും സന്തോഷത്തോടെ പെരുമാറും. എന്നാല്‍ മറ്റുള്ളവരുടെ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെട്ട് പ്രശ്‌നങ്ങള്‍ ഉണ്ടാക്കരുത്. വാഹന യാത്രയില്‍ തികഞ്ഞ ജാഗ്രത പാലിക്കുക.

കഴിവതും മറ്റുള്ളവരെ നിരാശപ്പെടുത്താതിരിക്കുക ഉത്തമം. അന്യരുടെ ഉദ്ദേശ ശുദ്ധി ചോദ്യം ചെയ്യുന്ന പ്രവൃത്തികള്‍ ഒഴിവാക്കുക ഉത്തമം. അയല്‍ക്കാരോട് സ്‌നേഹത്തോടെ പെരുമാറുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :