1. ആത്മീയം
  2. മതം
  3. ഹിന്ദു
  4. Chingam month starting

Chingam 1: നാളെ ചിങ്ങ മാസം പിറക്കും

സെപ്റ്റംബര്‍ ഏഴിന് ഒന്നാം ഓണം അഥവാ ഉത്രാടം

Chingam month starting
Chingam 1: ഐശ്വര്യത്തിന്റേയും സമ്പല്‍സമൃദ്ധിയുടേയും സന്ദേശം വിളിച്ചോതി മലയാളികള്‍ ചിങ്ങ മാസത്തിലേക്ക്. ഇത്തവണ ഓഗസ്റ്റ് 17 ബുധനാഴ്ചയാണ് (നാളെ) ചിങ്ങ മാസം പിറക്കുന്നത്. ഓഗസ്റ്റ് 30 ചൊവ്വാഴ്ചയാണ് അത്തം. സെപ്റ്റംബര്‍ ഏഴിന് ഒന്നാം ഓണം അഥവാ ഉത്രാടം. സെപ്റ്റംബര്‍ ഏഴിനാണ് തിരുവോണം. സെപ്റ്റംബര്‍ ഒന്‍പതിന് മൂന്നാം ഓണമാണ്. ഇത് യഥാക്രമം ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളിലാണ്. 
 
ഇത്തവണ നാലാം ഓണവും ശ്രീനാരായണ ഗുരു ജയന്തിയും ഒരേ ദിവസമാണ്, സെപ്റ്റംബര്‍ 10 ശനി. ശ്രീനാരായണ ഗുരു ജയന്തി ആയതിനാല്‍ ഇത്തവണ നാലാം ഓണത്തിനും അവധിയായിരിക്കും. പിറ്റേന്ന് സെപ്റ്റംബര്‍ 11 ഞായറാഴ്ചയാണ്. ഒന്നാം ഓണമായ സെപ്റ്റംബര്‍ ഏഴ് ബുധന്‍ മുതല്‍ തുടര്‍ച്ചയായ അഞ്ച് ദിവസം ഇത്തവണ അവധിയായിരിക്കും.
 
About Writer
രേണുക വേണു
അടുത്ത ലേഖനം
കാര്‍ത്തിക, ഭരണി നക്ഷത്രക്കാരാണോ നിങ്ങള്‍, ഇക്കാര്യം അറിയു