ഗണേശ ചതുര്‍ത്ഥിയിൽ തുളസിയിലകൾ സമർപ്പിക്കരുതെന്ന് പറയുന്നതിന് പിന്നിലെ ഐതീഹ്യം എന്ത്?

അഭിറാം മനോഹർ| Last Modified ബുധന്‍, 31 ഓഗസ്റ്റ് 2022 (10:38 IST)
ഹിന്ദുവിശ്വാസമനുസരിച്ച് ഗണപതി ഭഗവാൻ്റെ ജന്മദിനമാണ് ഗണേശചതുര്‍ത്ഥി. ചിങ്ങമാസത്തിലെ കറുത്തവാവ് കഴിഞ്ഞു വരുന്ന ചതുർത്ഥി അഥവാ വെളുത്തപക്ഷ ചതുര്‍ത്ഥിയാണ് ഗണപതിയുടെ ജന്മദിനം. ഗണപതിയുടെ ജന്മനക്ഷത്രം അത്തം ആയതിനാൽ അത്തം ചതുർഥി എന്നും ഈ ദിവസം അറിയപ്പെടുന്നു.

ഗണേശചതുർഥിയിൽ ചന്ദ്രനെ കാണുന്നത് നിങ്ങൾക്ക് അപകീർത്തിയുണ്ടാക്കും എന്ന് വിശ്വസിക്കപ്പെടുന്നു. കൂടാതെ ഗണപതിയെ ആരാധിക്കുമ്പോൾ തുളസിയിലകൾ സമർപ്പിക്കാനും പാടുള്ളതല്ല. തുളസി ഒരിക്കൽ ഗണപതിയെ ലംബോധരനെന്നും ഗജമുഖനെന്നും വിളിച്ചുകൊണ്ട് വിവാഹാഭ്യർഥന നടത്തിയെന്നും ഇതിൽ ക്ഷുഭിതനായ ഗണേശൻ തുളസിയെ ശപിച്ചെന്നുമാണ് ഐതീഹ്യം. അതിന് ശേഷം തുളസിയിലകൾ ഗണപതിയെ ആരാധിക്കുന്നതിനായി സമർപ്പിക്കാറില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :