അനുബന്ധ വാര്‍ത്തകള്‍
- പ്രതിഷ്ഠാദിന പൂജകള്‍ക്കായി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രനട തുറന്നു
- തൃശൂര്‍ മാപ്രാണത്ത് സ്വകാര്യ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 30 പേര്‍ക്ക് പരിക്ക്
- കമ്പത്ത് അരികൊമ്പന്റെ ആക്രമണത്തില്‍ പരിക്കേറ്റ ഓട്ടോക്കാരന് മരിച്ചു
- കോഴിക്കോട് വന്ദേ ഭാരത് ട്രെയിനിനു മുന്നില്‍ ചാടി അജ്ഞാതന്‍ ആത്മഹത്യ ചെയ്തു; ട്രെയിനിന്റെ മുന്‍ഭാഗത്ത് കേടുപാടുകള്‍
- ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; രണ്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ശബരിമല പ്രതിഷ്ഠാദിന പൂജകള്‍ ഇങ്ങനെ
പ്രതിഷ്ഠാദിന പൂജകള്‍ക്കായി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രനട തുറന്നു. ഇന്നലെ വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി.ജയരാമന്‍ നമ്പൂതിരി ക്ഷേത്രനട തുറന്ന് ദീപങ്ങള്‍ തെളിച്ചു. പ്രതിഷ്ഠാദിനമായ ഇന്ന് രാവിലെ അഞ്ചിന് നട തുറന്നു.
പതിവ് പൂജകള്‍ക്ക് ശേഷം കളഭാഭിഷേകം നടക്കും. ലക്ഷാര്‍ച്ചന, ഉദയാസ്തമന പൂജ, പടിപൂജ, പുഷ്പാഭിഷേകം എന്നീ വിശേഷാല്‍ വഴിപാടുകളും നടക്കും. വെര്‍ച്വല്‍ ക്യൂ ബുക്കുചെയ്തു വേണം ഭക്തര്‍ ദര്‍ശനത്തിന് എത്താന്‍. നിലയ്ക്കലിലും പമ്പയിലും സ്പോട്ട് ബുക്കിങ് കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്. പൂജകള്‍ പൂര്‍ത്തിയാക്കി രാത്രി 10ന് നട അടയ്ക്കും.